Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
റിയാദ്: പ്രമേഹവും രക്‌തസമ്മര്‍ദവുമുള്‍പ്പടെ ദീര്‍ഘകാലമായി വിട്ടുമാറാത്ത രോഗമുള്ളവര്‍ക്ക് ഇനി സൗദി അറേബ്യ ഉള്‍പ്പെടെയുള്ള ഗള്‍ഫ് രാജ്യങ്ങളില്‍ ജോലി ലഭിക്കില്ല.ഗള്‍ഫ് രാജ്യങ്ങളിലേക്ക് ഓരോ വര്‍ഷവും റിക്രൂട്ട്ചെയ്യപ്പെടുന്ന ഇരുപത് ലക്ഷത്തോളം വരുന്ന വിദേശ ജോലിക്കാരില്‍ 10 ശതമാനം പേരും നിത്യരോഗികളാണെന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് പുതിയ തീരുമാനം. ഗള്‍ഫ് കോര്‍പ്പറേഷന്‍ കൗണ്‍സിലിന്റെ കീഴില്‍ വരുന്ന സൗദി അറേബ്യ, കുവൈത്ത്, ബഹറൈന്‍, യു എ ഇ, ഒമാന്‍, ഖത്തര്‍ എന്നീ ആറ് അംഗരാജ്യങ്ങളിലാണ് ഈ നിയമം ബാധകമാവുക. വിദേശരാജ്യങ്ങളില്‍ നിന്ന് ജോലി അന്വേഷിക്കുന്നവരെ കര്‍ശനമായ വൈദ്യപരിശോധനയ്ക്കുശേഷം മാത്രമേ ഇനി ഈ രാജ്യങ്ങളിലേക്ക് കയറ്റിയയ്ക്കുകയുള്ളൂ. കഴിഞ്ഞ വര്‍ഷത്തെ കണക്കുകള്‍ പ്രകാരം മറ്റു രാജ്യങ്ങളില്‍ നിന്ന് ഗള്‍ഫ് രാജ്യങ്ങളിലേക്ക് ജോലിക്കായി എത്തിയവ 20 ലക്ഷത്തിനടുത്ത് വരുന്ന ആളുകളില്‍ പത്ത് ശതമാനവും പ്രമേഹം, രക്തസമ്മര്‍ദ്ദം തുടങ്ങി ദീര്‍ഘകാലരോഗമുള്ളവരാണെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് തൊഴില്‍മേഖലയില്‍ കര്‍ശനനടപടികള്‍ കൊണ്ടുവരുന്നതിന് അധികൃതര്‍ തയ്യാറെടുക്കുന്നത്.സ്വദേശനിവാസികളായ പൊതുജനങ്ങളുടെ ആരോഗ്യത്തെ ബാധിക്കുന്നില്ലെങ്കിലും രോഗികളായ വിദേശ തൊഴിലാളികള്‍ ആരോഗ്യ സേവന മേഖലകളില്‍ സമ്മര്‍ദ്ദമുണ്ടാകുന്നതിന് കാരണമായിത്തീര്‍ന്നേക്കാം. ഇത്തരമൊരു സാഹചര്യം ഒഴിവാക്കുന്നതിനുവേണ്ടിയാണ് പുതിയ നടപടികളെന്ന് ഗള്‍ഫ് ആരോഗ്യ മന്ത്രാലയ സമിതി മേധാവി തൗഫീഖ് ഖോജ അറിയിച്ചു. ഇന്ത്യ, പാക്കിസ്ഥാന്‍, ബംഗ്ലാദേശ്, ഫിലിപ്പൈന്‍സ്, ഈജിപ്‍ത് തുടങ്ങിയ രാജ്യങ്ങളില്‍നിന്നാണ് ജോലിക്കാരെ കൂടുതലും റിക്രൂട്ട് ചെയ്യുന്നത്. പതിനെട്ടോളം രാജ്യങ്ങളില്‍ ജി.സി.സി അംഗീകൃത മെഡിക്കല്‍ സെന്‍ററുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. രോഗികളായ തൊഴിലന്വേഷകരെ ഒഴിവാക്കാന്‍ അതാത് രാജ്യങ്ങളിലെ റിക്രൂട്ടിങ് ഏജന്‍സികള്‍ക്ക് കഴിയുമെന്നും അദ്ദേഹം വ്യക്തമാക്കി. എന്നാല്‍ ഗുരുതരമായ രോഗങ്ങള്‍ കണ്ടെത്താന്‍ വിദേശ രാജ്യങ്ങളിലെ നിലവിലുള്ള പരിശോധനാ സമ്പ്രദായത്തിന് സാധ്യമല്ല. ചിലവ് കൂടിയതിനാല്‍ ജോലിക്കാര്‍ ജി.സി.സി രാജ്യങ്ങളില്‍ പ്രവേശിച്ച ശേഷം വീണ്ടും പരിശോധന നടത്തുകയാണ് ചെയ്യുക. റിക്രൂട്ട് ചെയ്യപ്പെടുന്നവര്‍ തൊഴിലെടുക്കാന്‍ ശാരീരികമായും മാനസികമായും അനുയോജ്യരാണെന്ന് തെളിയിക്കാന്‍ ആവശ്യമായ പരിശോധനകള്‍ നടത്താനും ആലോചനയുണ്ട്. ഇതിനായി ആരോഗ്യ മന്ത്രിമാരുടെ യോഗം അടുത്ത മാസം ചേരുമെന്നും തൗഫീഖ് ഖോജ പറഞ്ഞു. അതേ സമയം നിയമം ലംഘിച്ചതിനെ തുടര്‍ന്ന് വിദേശ രാജ്യങ്ങളില്‍ ആരോഗ്യ പരിശോധനക്കായി നിയോഗിക്കപ്പെട്ട പതിനൊന്ന് സ്ഥാപനങ്ങള്‍ താല്‍ക്കാലികമായും മൂന്ന് കേന്ദ്രങ്ങള്‍ പൂര്‍ണമായും അടച്ചുപൂട്ടി.
Leave a Reply