Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 26, 2024 5:27 pm

Menu

Published on April 17, 2014 at 1:48 pm

കുറ്റവാളിയെങ്കില്‍ തൂക്കിലേറ്റിക്കൊളൂ, മാപ്പ് പറയില്ല: മോദി

hang-me-if-i-have-committed-any-crime-but-no-apologysaid-modi

അഹമ്മദാബാദ്: ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട് മാപ്പ് പറയുന്ന പ്രശ്‌നമില്ലെന്ന് ബി ജെ പി പ്രധാനമന്ത്രി സ്ഥാനാര്‍ഥി നരേന്ദ്ര മോദി. ഇക്കാര്യത്തില്‍ കുറ്റം ചെയ്തിട്ടുണ്ടെങ്കില്‍ തൂക്കികൊല്ലാം, എന്നാലും മാപ്പുപറയില്ലെന്നും മോഡി വ്യക്തമാക്കി.തെറ്റ് ചെയ്തിട്ടുണ്ടെങ്കില്‍ ശിക്ഷിക്കപ്പെടുകയാണ് വേണ്ടത്. മാപ്പ് പറച്ചില്‍ കൊണ്ട് ക്ഷമിക്കേണ്ടുന്ന കാര്യമില്ല. എനിക്കെതിരായ ആരോപണങ്ങള്‍ ശരിയെന്ന് തെളിഞ്ഞാല്‍ എന്നെ തെരുവില്‍ തൂക്കിലേറ്റുകയാണ് വേണ്ടതെന്നും മോഡി പറഞ്ഞു. നിരപരാധിയാണ് എന്ന് എല്ലാ തരത്തിലും ഞാന്‍ തെളിയിച്ചു കഴിഞ്ഞു. ഗുജറാത്തിനെക്കുറിച്ചുള്ള ഓരോ ചോദ്യത്തിനും ഞാന്‍ മറുപടി പറഞ്ഞിട്ടുണ്ട്. ബ്ലോഗില്‍ എഴുതിയിട്ടുണ്ട്. ജനങ്ങള്‍ എല്ലാ കാര്യങ്ങളും അറിയണം. മറുപടി പറയാന്‍ ഞാന്‍ ബാധ്യസ്ഥനാണ്. ഗുജറാത്ത് കലാപത്തിന്റെ കാര്യത്തില്‍ താന്‍ ഒരിക്കലും നിശബ്ദനായി ഇരുന്നിട്ടില്ല. 2002 ഫെബ്രുവരിക്ക് ശേഷം ഒട്ടേറെ ജേര്‍ണലിസ്റ്റുകള്‍ക്കും എഡിറ്റര്‍മാര്‍ക്കും താന്‍ ഇന്റര്‍വ്യൂ കൊടുത്തു. എന്നാല്‍ സത്യം അറിയാന്‍ പലര്‍ക്കും താല്‍പര്യമില്ല. നിക്കെതിരെ ഗൂഡാലോചന നടത്തുകയായിരുന്നു അവര്‍. തെറ്റുകാരനാണെങ്കില്‍ പരസ്യമായി തൂക്കിക്കൊല്ലുകയാണ് വേണ്ടത്. മാപ്പ് പറയിപ്പിക്കുകയല്ല. വാരണാസിയില്‍ താന്‍ മത്സരിക്കുന്നത് ആരെയും തോല്‍പിക്കാന്‍ വേണ്ടിയല്ല. ജനങ്ങളുടെ മനസ് കീഴടക്കാന്‍ വേണ്ടിയാണ് താന്‍ വാരണാസിയില്‍ പോകുന്നത്. തന്നെ അടുത്തറിയുമ്ബോള്‍ അവര്‍ അവരെന്നെ സ്‌നേഹിക്കും. വാരണാസിക്ക് പുറമേ വഡോദരയിലും മത്സരിക്കാനുള്ള തീരുമാനം പാര്‍ട്ടിയുടേതാണ് എന്നും മോദി പറഞ്ഞു.

Loading...

Leave a Reply

Your email address will not be published.

More News