Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 27, 2024 4:25 am

Menu

Published on February 20, 2015 at 4:01 pm

‘പ്രേതശല്യം’:മൈസൂരില്‍ കോടതി മുറി ഒമ്പത് മാസങ്ങളായി അടഞ്ഞ് കിടക്കുന്നു..!!

haunted-court-hall-in-mysuru-closed-for-9-months

മൈസൂര്‍: പ്രേതശല്യം മൂലം മൈസൂരിലെ ഒരു കോടതി മുറി കഴിഞ്ഞ ഒമ്പതുമാസകാലമായി അടച്ചിട്ടിരിക്കുകയാണ്. മൈസൂർ സെഷന്‍സ് കോടതിയിലാണ് സംഭവം അരങ്ങേറിയത് .  2014 മെയ് മാസത്തിലായിരുന്നു ന്യായാധിപന്‍ മരണപ്പെട്ടിരുന്നത്. ഇതിന് ശേഷമാണ് മുറി അടച്ചിടാന്‍ അധികൃതര്‍  തീരുമാനിച്ചത്.ഇപ്പോള്‍ പഴയ കസേരകളും മറ്റും സൂക്ഷിക്കുന്ന സ്‌റ്റോര്‍ മുറിയായിട്ടാണ്‌ ഉപയോഗിക്കുന്നത്‌. റോഡപകടത്തില്‍ ആ ന്യായാധിപന്‍ മരണപ്പെട്ടതിനുശേഷം കോടതിക്കുള്ളിലെ ആ പ്രധാനമുറിയില്‍ ചില അസാധാരണസംഭവങ്ങള്‍ അരങ്ങേറാന്‍ തുടങ്ങിയതായും അതോടെ പ്രേതമുറിയെന്ന പേരില്‍ അവിടം അറിയപ്പെടാന്‍ തുടങ്ങിയതായും റിപ്പോര്‍ട്ടുകള്‍ പറയുന്നു.മരിച്ച ന്യായാധിപന്റെ ആത്മാവ് അവിടമാകെ അലഞ്ഞുനടക്കുന്നുവെന്ന തോന്നല്‍ ശക്തമായതോടെ ആ മുറി ആരും ഉപയോഗിക്കാത്തതായി.  പ്രേതപ്പേടി കലശലായതോടെ ജീവനക്കാര്‍ ജോത്സ്യനെ സമീപിച്ചു. എന്നാല്‍ പ്രേതാത്മാക്കള്‍ അവിടമാകെ അലഞ്ഞുനടക്കുന്നുണ്ടെന്നും പൂജകള്‍ നടത്താതെ ആ മുറി ഉപയോഗിക്കരുതെന്ന നിര്‍ദ്ദേശമായിരുന്നു ജ്യോതിഷ്യനില്‍ നിന്ന് ലഭിച്ചത്.അതേസമയം  അന്ധവിശ്വാസം വെച്ചു പ്രചരിപ്പിക്കുന്ന കോടതി ജീവനക്കാരുടെപ്രവൃത്തികള്‍ക്കെതിരെ മൈസൂരിലെ ബാര്‍ അസോസിയേഷന്‍ രംഗത്ത് എത്തിയിരിക്കുകയാണ്.  ഇപ്പോള്‍ അടച്ചിട്ടിരിക്കുന്ന മുറിയില്‍ പഴയരീതിയില്‍ കോടതിനടപടികള്‍ പുന:രാരംഭിക്കണമെന്നാണ്‌ അഭിഭാഷകരുടെ ആവശ്യം. മുറി അടച്ചിട്ടിരിക്കുന്നത്‌ അന്തരിച്ച ജഡ്‌ജിയോടുളള അനാദരവാണെന്നും അഭിഭാഷകര്‍ പറയുന്നു.

Loading...

Leave a Reply

Your email address will not be published.

More News