Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

July 27, 2024 10:26 am

Menu

Published on January 7, 2014 at 4:43 pm

ഗുജറാത്തിലെ ഒരു ഗ്രാമത്തിൽ രക്തതുലാഭാരം

he-made-offerings-with-blood

വഡോദര : നമ്മുടെ നാട്ടിലെ  ക്ഷേത്രങ്ങളില്‍ തുലാഭാരം നടത്തുക തേങ്ങാക്കുല, വാഴക്കുല, വെണ്ണ, പഞ്ചസാര, ശര്‍ക്കര തുടങ്ങിയ സാധങ്ങള്‍ കൊണ്ടാണ്.  ഇതൊരു ആചാരമാണ് നമുക്കെങ്കിൽ അതിൽ  നിന്നൊക്കെ വ്യത്യസ്തമായ ഒരു തുലാഭാരം നടന്നിരിക്കുകയാണ് ഗുജറാത്തില്‍.അവിടെ ചോര കൊണ്ടാണ് ഒരു വ്യക്തി തുലാഭാരം നടത്തിയത്. ഐ എ എസ് ഓഫീസറും ഗുജറാത്ത് ഹോം ഡിപ്പാര്‍ട്ട്‌മെന്റിലെ അഡീഷണല്‍ ചീഫ് സെക്രട്ടറിയുമായ സുദീപ് കുമാര്‍ നന്ദയാണ് കഴിഞ്ഞ ദിവസം ചോരകൊണ്ട് തുലാഭാരം നടത്തിയത് . 79 ലിറ്റര്‍ ചോരയാണ് ഈ അപൂര്‍വ്വ തുലാഭാരത്തിന് ഉപയോഗിച്ചത്. അദ്ദേഹം ഇത്തരം ഒരു തുലാഭാരം നടത്തിയത് അഹങ്കാരമോ അധികാരമോ കാരണമല്ല. മറിച്ച് ഗുജറാത്തിലെ രക്തദാന പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് നടത്തിയ സ്തുത്യര്‍ഹമായ സേവനങ്ങളാണ് സുദീപ് കുമാര്‍ നന്ദയെക്കൊണ്ട് ഇത്തരമൊരു തുലാഭാരം തൂക്കാന്‍ നാട്ടുകാരെ പ്രേരിപ്പിച്ചത്.കല്ല ഗ്രാമത്തില്‍ നടന്ന രക്തദാന ക്യാംപില്‍ വെച്ചായിരുന്നു രക്ത തുലാഭാരം നടന്നത്. രക്തദാനക്യാംപില്‍ പങ്കെടുക്കാന്‍ വന്ന 513 പേരാണ് തുലാഭാരത്തിന് ആവശ്യമായ രക്തം നല്‍കിയത്. . സുകൃതം ബ്ലഡ് ബാങ്കും ഒരു സന്നദ്ധപ്രവര്‍ത്തക സംഘടനയും ചേര്‍ന്നാണ് പരിപാടി സംഘടിപ്പിച്ചത്.കഴിഞ്ഞ 12 വര്‍ഷമായ രക്തദാന ക്യാംപുകള്‍ സംഘടിപ്പിച്ചും സാധാരണക്കാര്‍ക്കിടയില്‍ രക്തദാനത്തെക്കുറിച്ചുള്ള അവബോധം വളര്‍ത്തിയും പ്രവര്‍ത്തിക്കുകയാണ് സുദീപ് കുമാര്‍ നന്ദ.

Loading...

Leave a Reply

Your email address will not be published.

More News