Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 26, 2024 12:10 pm

Menu

Published on June 12, 2015 at 3:14 pm

നെല്ലിക്കയേകും നറു ഗുണങ്ങൾ

health-benefits-of-indian-gooseberry-or-amla

ഒട്ടനവധി ആരോഗ്യ ഗുണങ്ങളുള്ള ഒരു ഉത്തമ ആഹാരവും ഔഷധവുമാണ് നെല്ലിക്ക.നെല്ലിക്കയുടെ ഗുണങ്ങൾ തിരിച്ചറിഞ്ഞ് അത് വേണ്ട രീതിയിൽ ഉപയോഗപ്പെടുത്തൂ

ജരാനരകള്‍ മാറാന്‍

➨ നെല്ലിക്കയിട്ടു തിളപ്പിച്ചാറിയ വെള്ളത്തില്‍ പതിവായി കുളിക്കുക.

ഓജസും ബലവും കൂടാന്‍

➨ പച്ചനെല്ലിക്ക 12 മണിക്കൂര്‍ വെള്ളത്തിലിട്ടു വയ്ക്കുക. അതിനുശേഷം കുരുകളഞ്ഞ് വെള്ളത്തിലിട്ടു വേവിക്കുക.

image457

വേവിച്ചെടുത്ത നെല്ലിക്കയില്‍ മൂന്നിരട്ടി കല്‍ക്കണ്ടമോ പഞ്ചസാരയോ ചേര്‍ക്കുക. ഇതു ദിവസവും കഴിക്കുന്നത് ശരീരത്തിന്റെ ഓജസും ബലവും വര്‍ധിപ്പിക്കും.
➨ നെല്ലിക്ക, വിഴാലരി, വേങ്ങക്കാതല്‍ സമം പൊടിച്ചു നെയ്യും തേനും ചേര്‍ത്തു കഴിക്കുന്നതും ഉത്തമം.
➨ നെല്ലിക്ക, ഞെരിഞ്ഞല്‍, ചിറ്റമൃത് എന്നിവ സമം പൊടിച്ചു തേനും നെയ്യും ചേര്‍ത്തു കഴിക്കുക.

അസ്ഥിസ്രാവം മാറാന്‍

➨ പച്ചനെല്ലിക്കാനീര്, ചിറ്റമൃതിന്‍ നീര്, കൂവപ്പൊടി ഇവ സമം എടുത്ത് തേനില്‍ ചാലിച്ചു കഴിക്കുക.
➨നെല്ലിക്ക, ശതാവരി, തെങ്ങിന്‍പൂക്കുലരി, കോലരക്ക് എന്നിവ ചേര്‍ത്തുണ്ടാക്കുന്ന കഷായത്തില്‍ കല്‍ക്കണ്ടം ചേര്‍ത്തു കഴിക്കുക.

തലമുടി ചെമ്പിച്ചതിന്

➨ കുളിക്കുന്നതിന് അരമണിക്കൂര്‍ മുമ്പ് നെല്ലിക്കയും പശുവിന്‍ തൈരും ചേര്‍ത്തു തലയില്‍ തിരുമ്മി പിടിപ്പിക്കുക. രണ്ടു മാസം തുടര്‍ച്ചയായി ഇതാവര്‍ത്തിച്ചാല്‍ ചെമ്പിച്ച മുടി കറുക്കും.
➨ നെല്ലിക്ക നിഴലിലുണക്കി കുരുകളഞ്ഞ് 100 ഗ്രാം എടുത്ത് 200 ഗ്രാം വെളിച്ചെണ്ണയില്‍ കരിഞ്ഞുപൊടിയുന്നതുവരെ തിളപ്പിക്കുക. ഈ എണ്ണ ദിവസവും തലയില്‍ തേച്ചു കുളിക്കുന്നത് ചെമ്പിച്ച തലമുടി കറുക്കുന്നതിനു ഫലപ്രദമാണ്.

Nellika-Arishtam

ഇവിടെയും തീരുന്നില്ല നെല്ലിക്കയുടെ ഔഷധ ഗുണങ്ങൾ.സാധാരണയായി ഉണ്ടാവാറുള്ള മറ്റു പല രോഗങ്ങൾക്കും ഫലപ്രദമായ മരുന്നാണ് നെല്ലിക്ക.

‍∙ ജലദോഷം

നെല്ലിക്കയോ നെല്ലിക്കാ അരിഷ്ടമോ പതിവായി കഴിക്കുക.

‍∙ കുടല്‍പുണ്ണ്

ഉണക്കനെല്ലിക്ക ദിവസവും ചതച്ചു തിന്നുക.

‍∙ ചൊറിച്ചില്‍

നെല്ലിക്ക അരച്ചു പുരട്ടുക. ‍

∙ പുളിച്ചു തികട്ടല്‍ കുരുകളഞ്ഞ പച്ചനെല്ലിക്ക 10 ഗ്രാം എടുത്ത് 100 മി ലീ പാലില്‍ ചേര്‍ത്തു രണ്ടു നേരം കഴിക്കുക.

‍∙ അലര്‍ജി

നെല്ലിക്ക ചൂര്‍ണം അഞ്ചുഗ്രാം വീതം 10 ഗ്രാം നെയ്യില്‍ ചേര്‍ത്തു കഴിക്കുക.

‍∙ കഫശല്യം

നെല്ലിക്ക, കടുക്ക, താന്നിക്ക, തിപ്പലി സമം എടുത്തു പൊടിച്ചു നെയ്യ് ചേര്‍ത്തു കഴിക്കുക. തൊണ്ടയിലെ അസ്വസ്ഥത മാറുന്നതിനും ഫലപ്രദമാണ്. ‍

∙ മലബന്ധം

നെല്ലിക്ക, കടുക്ക, താന്നിക്ക സമം പൊടിച്ച് ഒരു ടീസ്പൂണ്‍ വീതം രാത്രി കിടക്കാന്‍ നേരം ചൂടുവെള്ളത്തില്‍ കലക്കി കുടിക്കുക.

amla-juice

‍∙ കണ്ണിന്റെ ആരോഗ്യത്തിന്

നെല്ലിക്കത്തോട്, കടുക്കത്തോട്, താന്നിക്കത്തോട് സമം ചേര്‍ത്തു പൊടിച്ചത് ഒരു സ്പൂണ്‍ സമം തേനും ചേര്‍ത്തു കഴിക്കുക. പച്ചനെല്ലിക്കയുടെ നീരു കണ്ണില്‍ ഒഴിക്കുന്നത് ചെങ്കണ്ണു മാറാനും സഹായിക്കും.

‍∙ പ്രമേഹം

പച്ചനെല്ലിക്കാനീരും പച്ചമഞ്ഞള്‍ നീരും സമം ചേര്‍ത്ത് പ്രമേഹരോഗികള്‍ ദിവസവും കഴിക്കുന്നതു നല്ലതാണ്. ‍ ∙ ശ്വാസകോശവീക്കം

ശ്വാസകോശത്തിന് വീക്കമുള്ളവര്‍ പച്ച നെല്ലിക്ക പതിവായി കഴിക്കുക. ‍

∙ വായ്പ്പുണ്ണ്

പച്ചനെല്ലിക്കാനീരോ, ഉണക്കനെല്ലിക്ക കഷായം വച്ചോ ദിവസവും കവിള്‍കൊള്ളുക. ‍∙ അഗ്നിമാന്ദ്യത്തിനും ദഹനക്കുറവിനും നെല്ലിക്കാത്തോട്, കടുക്കാത്തോട്, താന്നിക്കാത്തോട് എന്നിവ സമം ചേര്‍ത്തു പൊടിച്ചു ശര്‍ക്കരയും ചേര്‍ത്തു ദിവസവും രാത്രി ഭക്ഷണശേഷം കഴിക്കുക. ‍

∙ അര്‍ശസ്

250 ഗ്രാം നെല്ലിക്ക ആറു ലീറ്റര്‍ വെള്ളത്തില്‍ കഷായം വച്ചു കുറുകുമ്പോള്‍ കുരുകളഞ്ഞു വെള്ളം ചേര്‍ക്കാതെ അരച്ചു ശര്‍ക്കരയും ചേര്‍ത്തു നല്ലതുപോലെ യോജിപ്പിച്ചു ദിവസവും രാത്രി നെല്ലിക്ക വലുപ്പം കഴിക്കുക. ‍

∙ വയറുവീര്‍പ്പ്

നെല്ലിക്കാപൊടിയും സമം ഇന്തുപ്പും നെയ്യ് ചേര്‍ത്തു കഴിക്കുക. ‍

∙ ചുട്ടു പുകച്ചില്‍

നെല്ലിക്ക, കടുക്ക, താന്നിക്ക പൊടിച്ചു ദേഹത്തില്‍ പുരട്ടി കുളിക്കുക. ‍

∙ ചൂടുകുരു

നെല്ലിക്കാത്തോട് മോരില്‍ കുതിര്‍ത്ത് അരച്ചു പുരട്ടുക. ‍

∙ പല്ലിന്റെ ബലത്തിന്

നെല്ലിക്ക, കാരറ്റ്, വെണ്ടയ്ക്ക എന്നിവ ദിവസവും വേവിക്കാതെ കടിച്ചു തിന്നാല്‍ പല്ലുകള്‍ക്ക് അഴകും ബലവും ഉണ്ടാവും.

അകാലനര മാറ്റാന്‍ നെല്ലിക്ക

നെല്ലിക്കയിട്ടു തിളപ്പിച്ചാറിയ വെള്ളം കൊണ്ടു പതിവായി തലകഴുകുന്നത് അകാലനര തുടക്കത്തില്‍ തന്നെ തടയാന്‍ സഹായിക്കും. ‍

∙ നെല്ലിക്ക, മൈലാഞ്ചി, കയ്യോന്നി, കറ്റാര്‍വാഴ, കറിവേപ്പില എന്നിവ കൂട്ടിയരച്ച് തലയില്‍ പുരട്ടി കുളിക്കുക. ‍

∙ പന്ത്രണ്ടു നെല്ലിക്ക കുരുകളഞ്ഞ് അരച്ചു കഞ്ഞിവെള്ളത്തില്‍ കലര്‍ത്തി മുടിയില്‍ പുരട്ടിയശേഷം അര മണിക്കൂര്‍ കഴിഞ്ഞു കുളിക്കുക. ഇതു പതിവായി ചെയ്താല്‍ അകാലനര ഒഴിവാക്കാം.

Loading...

Leave a Reply

Your email address will not be published.

More News