Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

July 15, 2026 10:06 pm

Menu

Published on February 3, 2016 at 5:36 pm

ശ്രദ്ധിക്കുക..!! ചെറുപ്പക്കാരിലെ ഹൃദയാഘാത ലക്ഷണങ്ങൾ

heart-attack-symptoms-and-early-warning-signs

പ്രായമായവരിലും ചെറുപ്പക്കാരിലും ഹൃദയാഘാതത്തിന്റെ ലക്ഷണങ്ങള്‍ പലപ്പോഴും പലതരത്തിലാണ്. ഇന്നത്തെ ജീവിത രീതിയും ഭക്ഷണശൈലിയുമാണ് ഹൃദയാഘാതത്തിലേക്ക് ചെറുപ്പക്കാരെ കൂടുതൽ അടുപ്പിക്കുന്നതെന്നതാണ് കാര്യം.പലപ്പോഴും നമ്മുടെ ശ്രദ്ധയില്ലായ്മയാണ് ഹൃദയാഘാതത്തെ ഗുരുതരമാക്കുന്നത്. എന്തൊക്കെയാണ് അവഗണിക്കാന്‍ പാടില്ലാത്ത ഹൃദയാഘാത ലക്ഷണങ്ങള്‍ എന്നറിയാമോ?

നെഞ്ചിലുണ്ടാകുന്ന അസ്വസ്ഥതകൾ
ഇത് പ്രായമായവരിലും ചെറുപ്പക്കാരിലും ഒരുപോലെ തന്നെയായിരിക്കും. നെഞ്ചിലുണ്ടാകുന്ന അസ്വസ്ഥതകളാണ് ഹൃദയത്തിന്റെ പ്രവർത്തനം ശരിയല്ലെന്ന് സൂചിപ്പിക്കുന്ന തെളിവുകൾ. എന്നാൽ തുടർച്ചയായി ഈ അസ്വസ്ഥത നിലനിൽക്കുകയാണെങ്കിൽ ഉടന്‍ തന്നെ ഡോക്ടറെ കാണിക്കേണ്ടിയിരിക്കുന്നു.

ക്ഷീണം
എപ്പോഴും ക്ഷീണം അനുഭവപ്പെടുന്ന ചെറുപ്പക്കാരാണെങ്കിൽ ഹൃദയാഘാതം പിടികൂടാനുള്ള സാധ്യത കൂടുതലാണ്. മാത്രമല്ല സർവ്വസാധാരണമായി ചെയ്യാറുള്ള കാര്യങ്ങള്‍ ചെയ്യാനുള്ള ബുദ്ധിമുട്ടും ഹൃദയാഘാത ലക്ഷണങ്ങളുടെ ഫലമാണ്.

കൈകളിലും വേദന
നെഞ്ചില്‍ നിന്നും തുടങ്ങുന്ന വേദന കൈകളിലേക്ക് എത്തുന്നതാണെങ്കിൽ ഇത് തീർച്ചയായും ഹൃദയാഘാതത്തിന്റെ ലക്ഷണമാണ് എന്ന് ഉറപ്പിക്കാം. ചെറുപ്പക്കാരില്‍ ഈ വേദന അല്‍പം കാഠിന്യമേറിയതായിരിക്കും

വിയർപ്പ്
അധികം കഠിനാധ്വാനം ചെയ്തില്ലെങ്കിലും വിയർക്കുന്നത് ഹൃദയാഘാതത്തിന്റെ അറിയപ്പെടാത്ത ലക്ഷണങ്ങളിലൊന്നാണ്. എന്നാൽ ശരീരത്തിന്റെ എല്ലാ തരത്തിലുള്ള വിയർക്കലും ഈ ലക്ഷണമല്ല.

തലകറക്കം
ശരീരത്തിൽ രക്തം കുറവാണെങ്കിൽ സ്വാഭാവികമായും തല കറക്കം അനുഭവപ്പെടാം. എന്നാൽ ഹൃദയത്തിന് കൂടുതൽ സമ്മർദ്ദം തോന്നുകയും തലകറക്കവും ആലസ്യവും തോന്നുകയുമാണെങ്കിൽ അത് ഹൃദയാഘാത ലക്ഷണം തന്നെയായിരിക്കാം.

കൈകാലുകളിൽ നീര്
കൈകാലുകളിൽ നീരുവെയ്ക്കുന്നതും ഹൃദയാഘാതം വരാൻ നിങ്ങളുടെ ശരീരം തയ്യാറെടുത്തു എന്നതിന്റെ ലക്ഷണമാണ്. ഹൃദയത്തിന് രക്തം പമ്പ് ചെയ്യാനുള്ള കഴിവ് ഇല്ലാതായിക്കൊണ്ടിരിക്കുന്നതാണ് ഇതിന്റെ പ്രധാന കാരണം.

ഹൃദയസ്പന്ദനത്തിലെ വ്യത്യാസം
ഹൃദയസ്പന്ദനത്തിലുണ്ടാക്കുന്ന നേരിയ വ്യത്യാസം പോലും ഹൃദയാഘാതത്തിന്റെ കാരണമാകാം. ഇങ്ങനെ തോന്നുകയാണെങ്കില്‍ ഉടന്‍ തന്നെ ഡോക്ടറെ സമീപിക്കുക.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News