Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

July 11, 2026 7:29 pm

Menu

Published on November 10, 2016 at 4:27 pm

സാരിയുടുത്ത് ബ്രിട്ടീഷ് പ്രധാനമന്ത്രിതെരേസ മേ ട്വിറ്ററില്‍ ഹിറ്റ്

heres-theresa-may-looking-gorgeous-in-a-saree

ഭരണകാര്യങ്ങളിലെന്ന പോലെ തന്നെയാണ് വിദേശനേതാക്കള്‍ക്ക് ലുക്കിലുള്ള ശ്രദ്ധയും. അമേരിക്കയുട മുന്‍ സ്റ്റേറ്റ് സെക്രട്ടറി ഹിലരി ക്ലിന്റണും ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മേയും ഇക്കാര്യത്തില്‍ ഒരുപടി മുന്നില്‍ നില്‍ക്കുന്നവരാണ്. വസ്ത്രങ്ങള്‍ക്കൊപ്പം തെരഞ്ഞെടുക്കുന്ന സ്റ്റേറ്റ്‌മെന്റ് ആഭരണങ്ങളാണ് ബ്രിട്ടീഷ് പ്രധാനമന്ത്രിയുടെ എൈഡന്റിറ്റി. ബ്രിട്ടീഷ് പ്രധാനമന്ത്രിയുടെ ഇന്ത്യ സന്ദര്‍ശനവേളയിലും ‘ലുക്ക്’ ഒരു ചര്‍ച്ചാവിഷയമായി.പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തിയതിനും ബ്രിട്ടനിലേക്കുള്ള ഇന്ത്യന്‍ വ്യവസായികളുടെ വിസാചട്ടങ്ങളില്‍ ഇളവ് പ്രഖ്യാപിച്ചതിനുമൊക്കെ അപ്പുറത്ത് തെരേസ മെയുടെ ക്ഷേത്രദര്‍ശനമാണ് ് ട്വിറ്ററിലെ ട്രെന്‍ഡിംഗ് വിഷയങ്ങളിലൊന്ന്.ബംഗളുരുവിലെ ശ്രീ സൗമേശ്വര ക്ഷേത്രത്തില്‍ ബ്രിട്ടീഷ് പ്രധാനമന്ത്രിയെത്തിയത് ഇന്ത്യക്കാരുടെ പരമ്പരാഗതവസ്ത്രമായ സാരിയുടുത്ത്. അമ്പലത്തിലെ പൂജാരിമാര്‍ക്കൊപ്പം നില്‍ക്കുന്നതും ദര്‍ശനം നടത്തുന്നതുമായ ചിത്രങ്ങള്‍ വൈറലായിരക്കുകയാണ്. കസവുള്ള ഗോള്‍ഡന്‍ നിറത്തിലുള്ള റോ സില്‍ക് സാരിയും പച്ച ബ്ലൗസുമണിഞ്ഞാണ് തെരേസ മേ ക്ഷേത്രത്തിലെത്തിയത്. നെറ്റിയിലൊരു പൊട്ടും വെച്ചതോടെ ബ്രിട്ടീഷ് പ്രധാനമന്ത്രി തനി ഇന്ത്യന്‍ വനിത. ആദ്യമായി സാരിയുടുത്തതിന്റെ പരിചയക്കുറവോ അസൗകര്യമോ ഒന്നുമില്ലാതെയായിരുന്നു തെരേസയുടെ നടത്തം. സാരിയുടുത്തപ്പോള്‍ തെരേസ ഒന്നുകൂടി സുന്ദരിയായിരിക്കുന്നു എന്നായിരുന്നു ട്വിറ്ററിലെ പൊതു അഭിപ്രായം. ഇന്ത്യന്‍ വനിതകളെക്കാള്‍ നന്നായി ബ്രിട്ടീഷ് പ്രധാനമന്ത്രി സാരിയുടുത്തിരിക്കുന്നു എന്നും അഭിപ്രായമുയര്‍ന്നു.മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിനാണ് തെരേസ മെ ഇന്ത്യയിലെത്തിയത്. ബ്രെക്‌സിറ്റിന് ശേഷമുള്ള ഇന്ത്യ-യുകെ ബന്ധം ചര്‍ച്ച ചെയ്യുന്നതിനും മെച്ചപ്പെടുത്തുന്നതിനുമാണ് തെരേസ മേ രാജ്യത്തെത്തിയത്.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News