Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ന്യൂഡല്‍ഹി:ഹിന്ദു ദൈവങ്ങളുടെ ചിത്രം പ്രിന്റു ചെയ്‌ത ലെഗ്ഗിന്‍സ് വില്‍പ്പനയ്‌ക്ക് വച്ച ഓണ്‍ലൈന്‍ വ്യാപാരസൈറ്റായ ആമസോണ്‍ ഡോട്ട് കോമിനെതിരെ വ്യാപക പ്രതിഷേധം. യജം ബ്രാന്‍ഡിലുള്ള ലെഗ്ഗിന്‍സുകളിലാണു ഹൈന്ദവ ദൈവങ്ങളായ ഗണപതി, ബ്രഹ്മാവ്, രാമന്‍, രാധകൃഷ്ണന്‍ എന്നിവരുടെ ചിത്രങ്ങള്‍ അച്ചടിച്ച് വിൽപ്പനയ്ക്കെത്തിച്ചിരിക്കുന്നത്. മൂവായിരം രൂപയാണ് ഈ ലെഗ്ഗിന്‍സുകളുടെ വില.കാലുകളിലും അരയ്‌ക്ക് താഴോട്ടുളള ശരീരഭാഗങ്ങളിലും ദൈവങ്ങളുടെ ചിത്രങ്ങള്‍ പതിച്ച വസ്‌ത്രങ്ങള്‍ ധരിക്കുന്നതിനെതിരെ നിരവധി ഹൈന്ദവ സംഘടനകള്‍ രംഗത്തെത്തിയിട്ടുണ്ട്. ഇവയുടെ വില്‍പ്പന അടിയന്തരമായി നിര്‍ത്തിവയ്ക്കണമെന്ന് ഇവർ ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്.
–

–

–

Leave a Reply