Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ഹോങ്കോങ് സിറ്റി: സ്വര്‍ഗാനുരാഗിയായ മകളെ കെട്ടാൻ കെൽപ്പുള്ള ആണിന് 80 മില്യന്‍ പൗണ്ടുമായി ഒരു പിതാവ് കാത്തിരിക്കുന്നു!ഹോങ്കോങ്ങിലെ പ്രോപ്പര്‍ട്ടി ബിസിനസുകാരനായ സെസി ചാവോ (77) മകളെ വിവാഹം ചെയ്യുന്നവര്‍ക്ക് വന്‍തുക വാഗ്ദാനം ചെയ്തിരിക്കുന്നത്.പക്ഷേ വരുന്നവരെയൊന്നും സ്വീകരിക്കാന്‍ മകള്‍ തയ്യാറല്ല. അവള്‍ക്ക് കുറെക്കാലമായി കൂടെക്കഴിയുന്ന കൂട്ടുകാരിയെത്തന്നെ മതി.മകള്‍ ജിജിയുടെ കല്യാണം കഴിപ്പിയ്ക്കാനാണ് അച്ഛന്‍ തുനിഞ്ഞിറങ്ങിയിരിയ്ക്കുന്നത്.ഹോങ്കോങ്ങിലെ സ്വവര്‍ഗാനുരാഗികള്‍ക്കായുള്ള പോരാട്ടങ്ങളിളെ സജീവ പ്രവര്‍ത്തകയാണ് ജിജി.സെസില്‍ ഷാവോയുടെ ഉദ്ദേശം മറ്റൊന്നുമല്ല. ഒരു വിവാഹമൊക്കെ കഴിച്ച് മകളും ഭര്‍ത്താവും കൂടി തന്റെ ബിസിനസ് കാര്യങ്ങളൊക്കെ ഭംഗിയായി നോക്കി നടത്തണം.പേരക്കുട്ടികളെ ലാളിയ്ക്കണം.അതിനിടയിലാണ് മകളുടെ ഈ പരിപാടി അച്ഛന് തലവേദനയായത്.ജിജിയ്ക്കായി ഇതിന് മുന്‍പും വന്‍ സ്ത്രീധന തുക പിതാവ് ഓഫര്‍ ചെയ്തിരുന്നു.ആറ് കോടി ഡോളറായിരുന്നു അന്ന് ഓഫര്‍ ചെയ്തത്.20,000ത്തിലേറെപ്പേരാണ് യുവതിയെ വിവാഹം കഴിയ്ക്കാനായി മുന്നോട്ടെത്തിയത്.എന്നാല്‍ ആലോചനകളെല്ലാം യുവതി തള്ളിക്കളയുകയായിരുന്നു.ഇപ്പോള്‍ അച്ഛന്‍ വീണ്ടും സ്ത്രീധനം പ്രഖ്യാപിച്ച് രംഗത്തെത്തിയതോടെ ഈ പരിപാടി അവസാനിപ്പിയ്ക്കണമെന്ന് ജിജി താക്കീത് ചെയ്തു . താന്‍ മരിക്കുന്നതിന് മുമ്പ് അവളുടെ വിവാഹം നടന്നാല്‍ മതിയെന്നാണ് ചാവോയുടെ ആഗ്രഹം.
Leave a Reply