Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

December 5, 2023 8:14 am

Menu

Published on June 13, 2013 at 6:48 am

കഠിന ചൂടില്‍ അസമില്‍ ആറ് മരണം

hot-weather-claims-four-in-assam

ഗൗഹാത്തി:കഠിനമായ ചൂടില്‍ അസമില്‍ ജനജീവിതം ദുസഹമായി മാറി. കഴിഞ്ഞ 33 വര്‍ഷത്തിനിടയിലെ ഏറ്റവും കൂടിയ അന്തരീക്ഷ ഊഷ്മാവാണ് ഗൗഹാത്തിയില്‍ രേഖപ്പെടുത്തിയത്. അടുത്ത 48 മണിക്കൂറില്‍ കാലാവസ്ഥയില്‍ വ്യതിയാനമൊന്നും സംഭവിക്കില്ലെന്നാണ് കാലാവസ്ഥാ നിരീക്ഷകരുടെ അറിയിപ്പ്. ബുധനാഴ്ച അസമിലെ കൂടിയ ചൂട് 38.5 ഡിഗ്രിയാണ് രേഖപ്പെടുത്തിയത്.

ജൂണ്‍ ഏഴിന് അസമില്‍ മണ്‍സൂണ്‍ വന്നെത്തുകയും സംസ്ഥാനത്ത് മികച്ചരീതിയില്‍ മഴ ലഭിക്കുകയും ചെയ്തു. എന്നാല്‍ രണ്ട് ദിവസത്തിന് ശേഷം കാലാവസ്ഥാ വ്യതിയാനമുണ്ടാവുകയും മണ്‍സൂണ്‍ കാറ്റ് ബംഗാള്‍ ഉള്‍ക്കടലിലേയ്ക്ക് നീങ്ങുകയും ചെയ്തു. അതിന്റെ ഫലമായി സംസ്ഥാനത്തെ താപനിലയില്‍ ക്രമാതീതമായ വര്‍ദ്ധനവ് ഉണ്ടാവുകയും ചെയ്തതായി കാലാവസ്ഥാ ഗവേഷണകേന്ദ്രം ഡെപ്യൂട്ടി ഡയറക്ടര്‍ ജനറല്‍ എം.കെ ഗുപ്ത അറിയിച്ചു.

Loading...

Leave a Reply

Your email address will not be published.

More News