Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

July 27, 2024 7:51 am

Menu

Published on December 2, 2013 at 1:50 pm

മനുഷ്യവംശമുണ്ടായത് പെണ്‍ ചിമ്പാന്‍സിയും പന്നിയും തമ്മില്‍ ഇണ ചേര്‍ന്നെന്ന് പുതിയ കണ്ടെത്തൽ

humans-emerged-from-male-pig-and-female-chimp

പന്നിയും ചിമ്പാന്‍സിയും ഇണ ചേര്‍ന്നാണ് മനുഷ്യ പുത്രന്‍ ഭൂമിയില്‍ ജനനം കൊണ്ടത് എന്ന് അമ്പരിപ്പിക്കുന്ന വാദവുമായി അമേരിക്കന്‍ ശാസ്ത്രജ്ഞന്‍ രംഗത്ത്.ജോര്‍ജിയ യൂണിവേഴ്‌സിറ്റിയിലെ യൂജിന്‍ മക് കാര്‍ത്തിയാണ് വിവാദവും വിസ്മയവും സൃഷ്ടിക്കാവുന്ന പുതിയ വാദം അവതരിപ്പിച്ചിരിക്കുന്നത്.സങ്കര ജീവി വര്‍ഗ്ഗങ്ങളെക്കുറിച്ച് ഗവേഷണം നടത്തുന്ന ലോക പ്രശസ്ത ശാസ്ത്രജ്ഞനാണ് ഇദ്ദേഹം.ചിമ്പാന്‍സിക്കുള്ള നിരവധി സവിശേഷതകള്‍ മനുഷ്യനുമുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.മറ്റൊരു ജീവികള്‍ തമ്മിലും സമാനമായ സവിശേഷതകള്‍ കണ്ടില്ല.മനുഷ്യോല്‍ഭവത്തിന്റെ ഏതെങ്കിലും ഘട്ടത്തില്‍ ചിമ്പാന്‍സിയും പന്നിയും തമ്മില്‍ രമിച്ചുണ്ടായതാണ് ഇതെന്ന് കരുതാന്‍ ഇത് മതിയായ കാരണങ്ങളാെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. മനുഷ്യന്റെ സ്വഭാവസവിശേഷതകളുള്ളതും അതിലൂടെ മറ്റ് മൃഗങ്ങളുമായി വേര്‍തിരിച്ചുനിറുത്തുന്നതുമായ ഒരു മൃഗം കൂടിയുണ്ട്. അതാണ് സസ് സ്‌ക്രോഫ എന്ന് വിളിക്കപ്പെടുന്ന സാധാരണ പന്നി.ഇതാണ് ചിമ്പാന്‍സിയും പന്നിയും തമ്മിലുള്ള സങ്കരമാണ് മനുഷ്യനെന്ന് കരുതാന്‍ ന്യായമെന്നും അദ്ദേഹം സമര്‍ത്ഥിക്കുന്നു.ഇരുജീവികള്‍ക്കും മനുഷ്യനുമായി പല തരത്തിലും അടുത്ത ശരീരപ്രകൃതിയുമുണ്ട്. രോമമില്ലാത്ത തൊലി,അതിനുതാഴെ കൊഴുപ്പിന്റെ കടുത്ത പാളി, നേരിയ നിറമുള്ള കണ്ണുകള്‍, പുറത്തേക്ക് ഉന്തിനില്‍ക്കുന്ന മൂക്ക് തുടങ്ങിയവ ഇതിന് ഉദാഹരണമായി അദ്ദേഹം ചൂണ്ടിക്കാട്ടി.പന്നിയും ചിമ്പാന്‍സിയും ഒരു തവണ ഇണ ചേര്‍ന്നപ്പോള്‍ തന്നെ മനുഷ്യന്‍ ഉണ്ടായി എന്നല്ല മക്കാര്‍ത്തിയുടെം വാദം.മറിച്ച് പല തലമുറകള്‍ ഇങ്ങനെ ഇണ ചേര്‍ന്നിട്ടുണ്ടാകാം.ഇങ്ങനെ ഉണ്ടായ സങ്കര ഇനങ്ങള്‍ തലമുറകളോളം ഇണ ചേര്‍ന്നിട്ടാകാം മനുഷ്യന്‍ ഉണ്ടായത് എന്നാണ് മക്കാര്‍ത്തി പറഞ്ഞുവക്കുന്നുത്.സ്വന്തം വെബ്‌സൈറ്റില്‍ ആണ് ഇദ്ദേഹം ഈ സിദ്ധാന്തം പ്രസിദ്ധീകരിച്ചിട്ടുള്ളത്. എന്തായാലും മുഖ്യധാരാ ശാസ്ത്ര ലോകവും മത മൗലിക വാദികളും ഇതിനെ അംഗീകരിക്കാന്‍ തയ്യാറായിട്ടില്ല.മാത്രമല്ല മക്കാര്‍ത്തിയുടെ സിദ്ധാന്തത്തിനെതിരെ വാളുമായി പലരും ഇറങ്ങിക്കഴിഞ്ഞിട്ടും ഉണ്ട്.

Loading...

Leave a Reply

Your email address will not be published.

More News