Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
നിസാമാബാദ്: മോഷണ വസ്തു വില്‍ക്കാന്‍ വിസമ്മതിച്ച യുവതിയെ ഭര്‍ത്താവ് നഗ്‌നയായക്കിയ ശേഷം കിലോ മീറ്ററുകളോളം വലിച്ചിയച്ചു. തെലുങ്കാനയിലെ നിസാമാബാദിലെ ഒരു ഗ്രാമത്തിലാണ് നാടിനെ നടുക്കിയ സംഭവം അരങ്ങേറിയത്. ഭാര്യയുടെ കഴുത്തില്‍ കത്തിവെച്ചശേഷം തടയാന്‍ വന്നവരെ അകറ്റിയാണ് യുവാവിന്റെ ക്രൂരത അരങ്ങേറിയത്. വഴിയില്‍ ഉടനീളം പലരും സ്ത്രീയെ സഹായിക്കാനെത്തിയെങ്കിലും കത്തി വീശിയും ഭാര്യയെ കൊലപ്പെടുത്തുമെന്ന് പറഞ്ഞും ഇയാള്‍ ആളുകളെ അകറ്റി.ഭര്‍ത്താവിന്റെ ശ്രദ്ധ അല്‍പമൊന്ന് മാറിയപ്പോള്‍ യുവതി കുളത്തില്‍ച്ചാടി രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും കൂടെ ചാടിയ ഭര്‍ത്താവ് ഇവരെ വീണ്ടും കരയ്‌ക്കെത്തിച്ച് മര്‍ദ്ദിക്കുകയും കത്തികൊണ്ട് ആക്രമിക്കാന്‍ ശ്രമിക്കുകയും ചെയ്തു. പോലീസ് പിന്തുടര്‍ന്നെത്തിയതോടെ ഇയാള്‍ കത്തിമുനയില്‍ നിന്നും അവരെ മോചിപ്പിക്കുകയായിരുന്നു. താന്‍ മോഷിച്ചു കൊണ്ടുവരുന്ന സാധനങ്ങള്‍ വീട്ടില്‍ സൂക്ഷിക്കാന്‍ അനുവദിക്കാതിരുന്നതിനാണ് ഭാര്യയെ മര്‍ദ്ദിച്ചതെന്ന് ഇയാള്‍ പിന്നീട് പോലീസിനോട് പറഞ്ഞു. മോഷണ വസ്തുക്കള്‍ വിറ്റഴിക്കാന്‍ ഭാര്യയുടെ സഹായം തേടിയെങ്കിലും അവര്‍ ചെയ്തു തന്നില്ലെന്നും അക്രമി വ്യക്തമാക്കി. പ്രതിക്കെതിരെ പോലീസ് കൊലക്കുറ്റത്തിന് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
Leave a Reply