Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

November 7, 2026 9:30 pm

Menu

Published on April 26, 2014 at 1:31 pm

ഭർതൃവീട്ടുകാർ നവവധുവിനെ പെട്രോളൊഴിച്ച് തീ കൊളുത്തി കൊന്നു

husbands-kin-held-for-killing-18-year-old-women

മംഗലാപുരം:ഭൈരവേശ്വരത്തെ മംഗളമ്മയുടെ മകളും ജയനഗരിയിലെ അഭിജിത്തിന്റെ ഭാര്യയുമായ ശില്‍പാ നായിക(19)യെയാണ് ഭർതൃ വീട്ടുകാർ കൊലപ്പെടുത്തിയത്.അഭിജിത്തിൻറെയും ശില്പയുടെയും പ്രണയ വിവാഹമായിരുന്നു.അഞ്ചുമാസം മുമ്പാണ് ഇവർ വിവാഹിതരായത്. ശിൽപയുടേത് താഴ്ന്ന ജാതിയായിരുന്നു.ഇത് അഭിജിത്തിൻറെ വീട്ടുകാർ അംഗീകരിച്ചിരുന്നില്ല.ഇത് കാരണം അഭിജിത്തിൻറെ പിതാവും സഹോദരിയും ശിൽപയെ കൊലപ്പെടുത്താൻ ഗുഢാലോചന നടത്തി.പിന്നീട് ശിൽപയെ അമ്പലത്തിലേക്കെന്ന് പറഞ്ഞ് വീട്ടിൽ നിന്നും കൂട്ടിക്കൊണ്ടു പോയി ആളൊഴിഞ്ഞ സ്ഥലത്ത് വച്ച് തലയ്ക്കടിക്കുകയും പിന്നീട് പെട്രോൾ ഒഴിച്ച് തീ കൊളുത്തുകയുമായിരുന്നു. പിന്നീട് അതു വഴി വന്ന വഴി യാത്രക്കാർ പോലീസിൽ വിവരമറിയിക്കുകയും തുടർന്ന് യുവതിയെ ആശുപത്രിയിലെത്തിക്കുകയുമായിരുന്നു. സംഭവ ദിവസം രാത്രിയോടെ യുവതി മരണപ്പെട്ടു.യുവതി നല്കിയ മരണ മൊഴിയാണ് കൊലപാതകികളെ പിടിക്കാൻ സഹായകമായത്.

Loading...

Comments are closed.

More News