Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
വാട്സ് ആപ്പ് ഗ്രൂപ്പിലെ അഡ്മിൻമാർ സൂക്ഷിക്കുക. ഗ്രൂപ്പിലെ അംഗങ്ങള്‍ ആരെങ്കിലും തെറ്റായ സന്ദേശം ഗ്രൂപ്പില്‍ പ്രചരിപ്പിച്ചാല്‍ നിങ്ങളും അകത്താകും. തെറ്റായ സന്ദേശം ഗ്രൂപ്പിലെ അംഗങ്ങളില്‍ ആരെങ്കിലും പ്രചരിപ്പിച്ചാല്‍ അഡ്മിന്‍ അകത്താകുമെന്നാണ് പറയുന്നത്. സൈബര്‍ ക്രൈം അധികൃതരാണ് ഇക്കാര്യം അറിയിച്ചത്.ഇതിനോടകം തന്നെ 10 പേരെ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു. ഇതില്‍ അഞ്ചുപേര്‍ ഓരോ ഗ്രൂപ്പിന്റെ അഡ്മിന്‍ ആണ്. പോസ്റ്റ് ചെയ്ത ആളെ കിട്ടിയില്ലെങ്കിലാണ് അഡ്മിനെ കസ്റ്റഡിയില്‍ എടുക്കുന്നത്.ഇത്തരം ക്രമക്കേട് കാട്ടുന്നവരെ കിട്ടാത്ത സാഹചര്യത്തില്‍ അഡ്മിന്‍ അറസ്റ്റിലാകും എന്നാണ് സൈബര്‍ അധികൃതര്‍ പറയുന്നത്. ഇതില്‍ തെറ്റ് ചെയ്‌തോ, ചെയ്തില്ലേ എന്നൊന്നും ചോദിക്കില്ല. അഡ്മിന്‍ അറിഞ്ഞിരിക്കണം, അല്ലെങ്കില്‍ അറിയിച്ചിരിക്കണം എന്നാണ് പറയുന്നത്. ഞങ്ങള്‍ ഫോര്‍വേഡ് ചെയ്യുക മാത്രമാണ് ചെയ്തതെന്നുള്ള വാദങ്ങളും ഇവിടെ സ്വീകരിക്കുന്നതല്ല.ഇത്തരത്തില്‍ എന്തെങ്കിലും സന്ദേശങ്ങള്‍ ശ്രദ്ധയില്‍ പെടുകയും അത് തെറ്റാണെന്ന് തോന്നുകയും ചെയ്താല്‍ ഉടനടി പൊലീസിനെ അറിയിക്കണമെന്നാണ് നിര്‍ദേശം. എങ്കില്‍ സന്ദേശങ്ങള്‍ കൂടുതല്‍ ഷെയര്‍ ചെയ്യപ്പെടാതെ വളരെ വേഗം പൊലീസിന് ഉത്തരവാദികളെ പിടികൂടാന്‍ സാധിക്കും.ഇന്ത്യന്‍ ശിക്ഷാനിയമം 505 1(ബി) വകുപ്പു പ്രകാരമാണ് ഇത്തരം സംഭവങ്ങളില്‍ പൊലീസ് കേസെടുക്കുന്നത്. തെറ്റായ സന്ദേശങ്ങള്‍ പ്രചരിപ്പിക്കുക, ഊഹാപോഹങ്ങള്‍ പ്രചരിപ്പിക്കുക എന്നീ കുറ്റങ്ങളാണ് ഇതില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.
Leave a Reply