Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 27, 2024 1:59 am

Menu

Published on May 4, 2013 at 5:51 am

ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്‍ഫര്‍മേഷന്‍ ടെക്നോളജി ആന്‍ഡ് മാനേജ്മെന്‍റില്‍ അപേക്ഷ മെയ് 22 വരെ

iiitm-kerala-recruitment-2012

തിരുവനന്തപുരം ടെക്നോപാര്‍ക്ക് കാമ്പസിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്‍ഫര്‍മേഷന്‍ ടെക്നോളജി ആന്‍ഡ് മാനേജ്മെന്‍റ്-കേരളയില്‍ (IIITM-K) വിവിധ കോഴ്സുകള്‍ക്ക് അപേക്ഷിക്കാം.

പ്രവേശം എന്‍ട്രന്‍സ് അടിസ്ഥാനത്തില്‍
മെയ് 22 വരെ ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ നടത്താം. ജൂണ്‍ രണ്ടിനാണ് എന്‍ട്രന്‍സ് പരീക്ഷ. ജൂലൈയോടെ പ്രവേശം നടക്കും. ബിരുദാനന്തര ബിരുദ കോഴ്സുകളെല്ലാം കൊച്ചിന്‍ ശാസ്ത്ര സാങ്കേതിക സര്‍വകലാശാലയുമായും (കുസാറ്റ്) ബിരുദാനന്തര ബിരുദ ഡിപ്ളോമ കോഴ്സ് കേരള സര്‍ക്കാറിന്‍െറ ടെക്നിക്കല്‍ എജുക്കേഷന്‍ ഡയറക്ടറേറ്റുമായും അഫിലിയേറ്റ് ചെയ്തിട്ടുണ്ട്.
കോഴിക്കോട്, കൊച്ചി, തിരുവനന്തപുരം, ചെന്നൈ, ഹൈദരാബാദ്, ദല്‍ഹി, ഭുവനേശ്വര്‍, കൊല്‍ക്കത്ത, മണിപ്പൂര്‍, പട്ന, ശ്രീനഗര്‍ എന്നിവിടങ്ങളില്‍ നടത്തുന്ന IIITM-K എന്‍ട്രന്‍സ് പരീക്ഷ അടിസ്ഥാനമാക്കിയാണ് പ്രവേശം. ഗേറ്റ് സ്കോര്‍ നേടിയ വിദ്യാര്‍ഥികള്‍ എന്‍ട്രന്‍സ് പരീക്ഷ എഴുതേണ്ട. അവര്‍ ഇന്‍റര്‍വ്യൂവിന് ഹാജരായാല്‍ മതിയാകും.

യോഗ്യര്‍ക്ക് സ്കോളര്‍ഷിപ്
ബിരുദാനന്തര ബിരുദ കോഴ്സുകള്‍ക്ക് പ്രവേശം നേടുന്ന നിര്‍ദിഷ്ട യോഗ്യതകളുള്ള വിദ്യാര്‍ഥികള്‍ക്ക് സ്പെഷല്‍ പോസ്റ്റ് ഗ്രാജ്വേറ്റ് എജുക്കേഷന്‍ എക്സ്പാന്‍ഷന്‍ ഡ്രൈവ് ഇന്‍ ഐ.ടി (സ്പീഡ് ഐ.ടി) പ്രകാരം രണ്ടു വര്‍ഷത്തേക്ക് 1,92,000 രൂപ (മാസം 8000 രൂപ വീതം) സ്കോളര്‍ഷിപ് ലഭിക്കും. ട്യൂഷന്‍ ഫീസ്, യൂനിവേഴ്സിറ്റി ഫീസ്, പഠനച്ചെലവുകള്‍ എന്നിവക്കാണിത്. സ്കോളര്‍ഷിപ് ലഭിക്കാന്‍ എന്‍ട്രന്‍സ് പരീക്ഷയില്‍ 65 ശതമാനം മാര്‍ക്ക് നേടണം. സംവരണ വിഭാഗക്കാര്‍ക്ക് ഇതില്‍ ഇളവുണ്ട്. പ്രവേശം നേടുന്ന എല്ലാ എസ്.സി, എസ്.ടി വിദ്യാര്‍ഥികള്‍ക്കും കേന്ദ്ര, കേരള സര്‍ക്കാറുകള്‍ നല്‍കുന്ന സ്കോളര്‍ഷിപ്പിനും അര്‍ഹതയുണ്ട്.

കോഴ്സുകള്‍

1. എം.എസ്സി ഇന്‍ ഇന്‍ഫര്‍മേഷന്‍ ടെക്നോളജി
കോഴ്സിന്‍െറ കാലാവധി രണ്ടു വര്‍ഷമാണ്. നാല് സെമസ്റ്ററുകളുണ്ട്. 60 പേര്‍ക്കാണ് പ്രവേശം.

യോഗ്യതകള്‍
60 ശതമാനം മാര്‍ക്കോടെ ഏതെങ്കിലും എന്‍ജിനീയറിങ് അല്ളെങ്കില്‍ ടെക്നോളജി വിഷയങ്ങളില്‍ ബി.ടെക്, ബി.ഇ ബിരുദക്കാര്‍, എം.സി.എ നേടിയവര്‍, മാത്തമാറ്റിക്സ് ഒരു വിഷയമായി പഠിച്ച് ഏതെങ്കിലും സയന്‍സ് വിഷയങ്ങളില്‍ ബിരുദം നേടിയവര്‍ എന്നിവര്‍ അപേക്ഷിക്കാന്‍ യോഗ്യരാണ്. അല്ളെങ്കില്‍ CGPA (Cumulative Grade Pionts)യില്‍ 10 പോയന്‍റില്‍ ആറര ശതമാനം വേണം. എസ്.സി, എസ്.ടി വിദ്യാര്‍ഥികള്‍ യോഗ്യതാപരീക്ഷയില്‍ മിനിമം പാസ് മാര്‍ക്ക് നേടിയാല്‍ മതി. നിലവില്‍ അവസാനവര്‍ഷം അല്ളെങ്കില്‍ അവസാന സെമസ്റ്റര്‍ പഠിച്ചുകൊണ്ടിരിക്കുന്ന വിദ്യാര്‍ഥികള്‍ക്കും അപേക്ഷിക്കാന്‍ അര്‍ഹതയുണ്ട്.

2. എം.എസ്സി കമ്പ്യൂട്ടര്‍ സയന്‍സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ സെക്യൂരിറ്റി
കോഴ്സിന്‍െറ കാലാവധി രണ്ടു വര്‍ഷമാണ്. നാല് സെമസ്റ്ററുകളുണ്ട്. നാലാമത്തെ സെമസ്റ്ററിലാണ് ഇന്‍േറണ്‍ഷിപ്. 40 പേര്‍ക്കാണ് പ്രവേശം നല്‍കുക.

യോഗ്യതകള്‍
60 ശതമാനം മാര്‍ക്കോടെ ഏതെങ്കിലും എന്‍ജിനീയറിങ് അല്ളെങ്കില്‍ ടെക്നോളജി വിഷയങ്ങളില്‍ ബിരുദക്കാര്‍, ഏതെങ്കിലും സയന്‍സ് വിഷയങ്ങളില്‍ ബിരുദം നേടിയവര്‍ എന്നിവര്‍ അപേക്ഷിക്കാന്‍ യോഗ്യരാണ്.  അല്ളെങ്കില്‍ CPI (Cumulative Performance Index)\CGPA യില്‍ (Cumulative Grade Pionts) 10 പോയന്‍റില്‍ ആറര ശതമാനം വേണം. നിലവില്‍ അവസാനവര്‍ഷം അല്ളെങ്കില്‍ അവസാന സെമസ്റ്റര്‍ പഠിച്ചുകൊണ്ടിരിക്കുന്ന വിദ്യാര്‍ഥികള്‍ക്കും അപേക്ഷിക്കാന്‍ അര്‍ഹതയുണ്ട്.

3. എം.എസ്സി ഇന്‍ കമ്പ്യൂട്ടേഷനല്‍ സയന്‍സ്
കോഴ്സിന്‍െറ കാലാവധി രണ്ടു വര്‍ഷമാണ്. ഒരു വര്‍ഷം രണ്ട് സെമസ്റ്ററുകള്‍ വീതമുണ്ട്. 40 പേര്‍ക്കാണ് പ്രവേശം ലഭിക്കുക.

യോഗ്യതകള്‍
60 ശതമാനം മാര്‍ക്കോടെ മാത്തമാറ്റിക്സ് ഒരു വിഷയമായി ഏതെങ്കിലും സയന്‍സ്, എന്‍ജിനീയറിങ് അല്ളെങ്കില്‍ ടെക്നോളജി വിഷയങ്ങളില്‍ ബിരുദം നേടിയവര്‍ അപേക്ഷിക്കാന്‍ യോഗ്യരാണ്. അല്ളെങ്കില്‍ CGPAയില്‍ (Cumulative Grade Pionts) 10 പോയന്‍റില്‍ ആറര ശതമാനം വേണം. എസ്.സി, എസ്.ടി വിദ്യാര്‍ഥികള്‍ യോഗ്യതാപരീക്ഷയില്‍ മിനിമം പാസ് മാര്‍ക്ക് നേടിയാല്‍ മതി. നിലവില്‍ അവസാന വര്‍ഷം അല്ളെങ്കില്‍ അവസാന സെമസ്റ്റര്‍ പഠിച്ചുകൊണ്ടിരിക്കുന്ന വിദ്യാര്‍ഥികള്‍ക്കും അപേക്ഷിക്കാന്‍ അര്‍ഹതയുണ്ട്.

4. എം.എസ്സി ഇന്‍ ജിയോ ഇന്‍ഫര്‍മാറ്റിക്സ്
കോഴ്സിന്‍െറ കാലാവധി രണ്ടു വര്‍ഷമാണ്. ഒരു വര്‍ഷം രണ്ട് സെമസ്റ്ററുകള്‍ വീതമുണ്ട്. 40 പേര്‍ക്കാണ് പ്രവേശം ലഭിക്കുക.

യോഗ്യതകള്‍
60 ശതമാനം മാര്‍ക്കോടെ മാത്തമാറ്റിക്സ്, ഫിസിക്സ്, ജിയോളജി, ജ്യോഗ്രഫി എന്നിവയിലേതെങ്കിലും ഒരു വിഷയമായി പഠിച്ച് ഏതെങ്കിലും സയന്‍സ്, എന്‍ജിനീയറിങ് അല്ളെങ്കില്‍ ടെക്നോളജി  ബിരുദം നേടിയവര്‍ അപേക്ഷിക്കാന്‍ യോഗ്യരാണ്. അല്ളെങ്കില്‍ CGPAയില്‍ (Cumulative Grade Pionts) 10 പോയന്‍റില്‍ ആറര ശതമാനം വേണം. എസ്.സി, എസ്.ടി വിദ്യാര്‍ഥികള്‍ യോഗ്യതാപരീക്ഷയില്‍ മിനിമം പാസ് മാര്‍ക്ക് നേടിയാല്‍ മതി. നിലവില്‍ അവസാനവര്‍ഷം അല്ളെങ്കില്‍ അവസാന സെമസ്റ്റര്‍ പഠിച്ചുകൊണ്ടിരിക്കുന്ന വിദ്യാര്‍ഥികള്‍ക്കും അപേക്ഷിക്കാന്‍ അര്‍ഹതയുണ്ട്.

5. എം.ഫില്‍ കമ്പ്യൂട്ടര്‍ സയന്‍സ്
കാലാവധി ഒരു വര്‍ഷമാണ്. രണ്ട് സെമസ്റ്ററുണ്ട്. 15 പേര്‍ക്കാണ് പ്രവേശം ലഭിക്കുക.

യോഗ്യതകള്‍
60 ശതമാനം മാര്‍ക്കോടെ കമ്പ്യൂട്ടര്‍ സയന്‍സ്, ഇന്‍ഫര്‍മേഷന്‍ ടെക്നോളജി, ഇലക്ട്രോണിക്സ്, കമ്പ്യൂട്ടേഷനല്‍ സയന്‍സസ്, ജിയോ ഇന്‍ഫര്‍മാറ്റിക്സ് എന്നിവയില്‍ എം.എസ്സി, എം.സി.എ, എം.ടെക് എന്നിവയിലേതെങ്കിലും നേടിയവര്‍ അപേക്ഷിക്കാന്‍ യോഗ്യരാണ്. ഇതില്‍ കമ്പ്യൂട്ടേഷനല്‍ സയന്‍സ് അല്ളെങ്കില്‍ ഐ.ടി എന്നിവയില്‍ കുറഞ്ഞത് മൂന്ന് പേപ്പറുകള്‍ വേണം. CGPAയില്‍ (Cumulative Grade Pionts) 10 പോയന്‍റില്‍ ആറര ശതമാനം നേടിയാലും മതി.

6. എം.ഫില്‍ ഇന്‍ ഇക്കോ-ഇന്‍ഫര്‍മാറ്റിക്സ്
കോഴ്സിന്‍െറ കാലാവധി ഒരു വര്‍ഷമാണ്. രണ്ട് സെമസ്റ്ററുണ്ട്. 15 പേര്‍ക്കാണ് പ്രവേശം ലഭിക്കുക.

യോഗ്യതകള്‍
60 ശതമാനം മാര്‍ക്കോടെ നാച്വറല്‍ അല്ളെങ്കില്‍ ഫിസിക്കല്‍ സയന്‍സില്‍ (ബോട്ടണി, സുവോളജി, എന്‍വയണ്‍മെന്‍റല്‍ സയന്‍സ്, പ്ളാന്‍റ് സയന്‍സ്, ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്സ്) എം.എസ്സി നേടിയവര്‍ക്ക് അപേക്ഷിക്കാം. CGPAയില്‍ (Cumulative Grade Pionts) 10 പോയന്‍റില്‍ ആറര ശതമാനം നേടിയാലും മതി. എസ്.സി, എസ്.ടി വിദ്യാര്‍ഥികള്‍ യോഗ്യതാപരീക്ഷയില്‍ മിനിമം പാസ് മാര്‍ക്ക് നേടിയാല്‍ മതി. നിലവില്‍ അവസാനവര്‍ഷം അല്ളെങ്കില്‍ അവസാന സെമസ്റ്റര്‍ പഠിക്കുന്ന വിദ്യാര്‍ഥികള്‍ക്കും അപേക്ഷിക്കാന്‍ അര്‍ഹതയുണ്ട്.

7. പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ളോമ ഇന്‍ ഇ-ഗവേണന്‍സ് പ്രോഗ്രാം
കോഴ്സിന്‍െറ കാലാവധി ഒരു വര്‍ഷമാണ്. രണ്ട് സെമസ്റ്ററുണ്ട്. 45 പേര്‍ക്കാണ് പ്രവേശം ലഭിക്കുക. ഇതില്‍ 20 എണ്ണം ജനറല്‍ വിഭാഗത്തിനാണ്. 15 സീറ്റുകള്‍ കേരള സര്‍ക്കാര്‍ ജീവനക്കാര്‍ക്കായി സംവരണം ചെയ്തിട്ടുണ്ട്. 10 എണ്ണം കേന്ദ്ര-കേരള പൊതുമേഖലാ സ്ഥാപനങ്ങള്‍, സ്വകാര്യ സ്ഥാപനങ്ങള്‍ എന്നിവയില്‍നിന്ന് സ്പോണ്‍സര്‍ ചെയ്തവര്‍ക്കാണ്. എസ്.സി, എസ്.ടി വിദ്യാര്‍ഥികള്‍ക്ക് സംവരണമുണ്ട്.

യോഗ്യതകള്‍
കമ്പ്യൂട്ടര്‍ പരിചയമുള്ള, ഏതെങ്കിലും വിഷയത്തില്‍ ബിരുദമുള്ളവര്‍ക്ക് അപേക്ഷിക്കാം. സര്‍ട്ടിഫിക്കേഷന്‍ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ളിക്കേഷന്‍ അല്ളെങ്കില്‍ ഡിപ്ളോമ അധിക യോഗ്യതയാണ്. ബി.ടെക്, എം.ബി.എ, എം.സി.എ യോഗ്യതയുള്ളവര്‍ക്ക് മുന്‍ഗണനയുണ്ട്.

ഈ കോഴ്സുകളുടെ ഫീസ്
മാസ്റ്റര്‍ ഓഫ് സയന്‍സ് പ്രോഗ്രാമുകള്‍ക്ക് 2,00,000 രൂപയാണ് കോഴ്സ് ഫീസ്. ഇത് നാല് തുല്യ തവണകളായി അടക്കാം. എം.ഫില്‍ പ്രോഗ്രാമുകള്‍ക്ക് 1,00,000 രൂപയും പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ളോമ പ്രോഗ്രാമിന് 75,000 രൂപയുമാണ്. ഇത് രണ്ടു തവണകളായി അടക്കാന്‍ സൗകര്യമുണ്ട്.

അപേക്ഷിക്കേണ്ടതിങ്ങനെ
പൊതുവിഭാഗങ്ങള്‍ക്ക് 250 രൂപയും എസ്.സി, എസ്.ടി വിഭാഗങ്ങള്‍ക്ക് 100 രൂപയുമാണ് അപേക്ഷാഫീസ്. എന്‍.ആര്‍.ഐ, വിദേശ വിദ്യാര്‍ഥികള്‍ എന്നിവര്‍ ഓണ്‍ലൈനില്‍ അപേക്ഷിച്ചതിന്‍െറ പ്രിന്‍റൗട്ടിനൊപ്പം ആപ്ളിക്കേഷന്‍ ഫീസായ 250 രൂപയും (എസ്.സി, എസ്.ടി 100 രൂപ) അധികഫീസായി 100 യു.എസ് ഡോളറും (അല്ളെങ്കില്‍ 5250 രൂപ) നല്‍കണം. തിരുവനന്തപുരത്തെ ഏതെങ്കിലും ദേശസാത്കൃത ബാങ്കില്‍ മാറാവുന്ന ‘Director, IIITM-K’ എന്ന പേരിലെടുത്ത ഡിമാന്‍ഡ് ഡ്രാഫ്റ്റായിരിക്കണം അയക്കേണ്ടത്. കൂടുതല്‍ വിവരങ്ങള്‍ക്ക്: http://www.iiitmk.ac.in/admission/Notification_2013.pdf

 

Loading...

Leave a Reply

Your email address will not be published.

More News