Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ജിദ്ദ: ഫേസ്ബുക്കില്‍ മതനിന്ദ ആരോപിക്കപ്പെടുന്ന പോസ്റ്റ് ഷെയര്‍ ചെയ്തതിന് ഇന്ത്യക്കാരന്‍ സൗദിയില്‍ അറസ്റ്റില്‍. മക്കയിലെ കഅബയെ മോശമായി ചിത്രീകരിക്കുന്ന ഫെയ്‌സ്ബുക്ക് പോസ്റ്റ് ഷെയര്‍ ചെയ്തു എന്നതാണ് യുവാവിനെതിരെ ആരോപിക്കപ്പെടുന്ന കുറ്റം.ജിദ്ദ വിമാനത്താവളത്തില്‍ കഴിഞ്ഞ മാസമാണ് ഇയാള്‍ അറസ്റ്റിലായത്.ചിത്രം പോസ്റ്റ് ചെയ്യപ്പെട്ട ഫേസ്ബുക്ക് പേജ് തന്റേത് തന്നെയാണെന്ന് ഇയാള്‍ സമ്മതിച്ചിട്ടുണ്ട്. എന്നാല്‍ മറ്റാരാളുടെ പേജിലെ ലിങ്കില്‍ ലൈക്ക് ചെയ്തപ്പോള്‍ ഈ ചിത്രം സ്വമേധയാ ഡൗണ്‍ലോഡ് ആകുകയായിരുന്നു എന്നാണ് ഇയാളുടെ വിശദീകരണം. ജിദ്ദയിലെ കാറ്ററിങ് കമ്പനിയിലെ തൊഴിലാളിയായ ഇയാള്‍ രണ്ട് വര്‍ഷം മുമ്പാണ് സൗദിയിലെത്തിയത്.കഅബയും ഹിന്ദു ദൈവങ്ങളും ഉള്‍ക്കൊള്ളുന്ന ചിത്രമാണ് ഇയാള്‍ ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്തത്. ചിത്രം ഫെയ്‌സ്ബുക്കില്‍ കണ്ട സൗദി പൗരന്റെ പരാതി പ്രകാരം സൗദി സദാചാര പൊലീസാണ് (ഹയ) അന്വേഷണം നടത്തിയത്. തുടര്‍ന്ന് വിമാനത്താവളത്തില്‍ വെച്ച് ഇയാളെ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.അതേസമയം സൗദി സൈബര്‍ നിയമപ്രകാരം ഇയാള്‍ കുറ്റക്കാരനാണെന്ന് കണ്ടെത്തിയതായി അന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞു.സൗദിയില്‍ ജോലി ചെയ്യുന്ന പ്രവാസികള്‍ സോഷ്യല്‍ മീഡിയ ഉപയോഗം സൂക്ഷിച്ചുവേണമെന്ന് നേരത്തെ തന്നെ മുന്നറിയിപ്പുനൽകിയിരുന്നു. മത നിന്ദയ്ക്ക് കടുത്ത ശിക്ഷയാണ് സൗദിയില്‍ നല്‍കിവരുന്നത്. സോഷ്യല്‍ മീഡിയയിലൂടെ അപകീര്‍ത്തിപ്പെടുത്തലുണ്ടായാല്‍ അഞ്ചുവര്‍ഷം വരെ തടവുശിക്ഷയും 30 ലക്ഷം സൗദി റിയാല്‍ ശിക്ഷയും ലഭിച്ചേക്കാം. ഇതിനുശേഷം പ്രതിയെ നാടുകടത്തുകയും ചെയ്യും. പ്രതിക്ക് പരമാവധി ശിക്ഷ നല്‍കാന്‍ പ്രോസിക്യൂഷന്‍ അഭ്യര്‍ത്ഥിക്കുമെന്നും റിപ്പോര്‍ട്ടുണ്ട്. സംഭവം ഇന്ത്യന്‍ കോണ്‍സില്‍ സ്ഥിതീകരിച്ചിട്ടുണ്ട്.
Leave a Reply