Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ചെന്നൈ: ശരീരം സ്വയം കത്തുന്ന രോഗമുള്ള സഹോദരന്മാർ മെഡിക്കൽ ലോകത്തെ അത്ഭുതപ്പെടുത്തുന്നു. കരണ്‍ -രാജ്വേശ്വരി ദമ്പതികളുടെ മൂന്നാമത്തെ കുഞ്ഞിനാണ് സ്വയം പൊള്ളലേൽക്കുന്ന രോഗമുള്ളത്. ഇവരുടെ മൂത്ത മകനും ഈ രോഗമുണ്ടായിരുന്നു. ജനിച്ച് ഏഴാമത്തെ ദിവസമാണ് കുഞ്ഞിൻറെ കാൽപാദങ്ങളിലും തുടയിലും പൊള്ളലേറ്റതായി കണ്ടത്. ഇതേ തുടർന്ന് കുഞ്ഞിനെ വില്ലുപുരം മുണ്ടിയമ്പാക്കത്തെ സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പിന്നീട് മുൻ മുഖ്യമന്ത്രി ജയലളിതയുടെ നിർദ്ദേശ പ്രകാരം വിദഗ്ദ ചികിത്സ നൽകാനായി കിൽപ്പോക്ക് മെഡിക്കൽ മെഡിക്കൽ കോളേജിലേക്ക് കുഞ്ഞിനെ മാറ്റി. ഇപ്പോൾ ശിശു രോഗ വിദഗ്ദരും മാനസിക രോഗ ഡോക്ടർമാരും കുട്ടിയെ നിരീക്ഷിച്ചുകൊണ്ടിരിക്കയാണ്. 24 മണിക്കൂറും കുഞ്ഞ് സിസിടിവി നിരീക്ഷണത്തിലാണ്. ശരീരത്തിനകത്ത് നിന്ന് വരുന്ന ഏതോ വാതകമാണ് പൊള്ളലിന് കാരണമെന്നാണ് ഡോക്ടർമാരുടെ നിഗമനം. എന്നാൽ രോഗം ഇതുവരെ ആരും സ്ഥിരീകരിച്ചിട്ടില്ല. ദമ്പതികളുടെ രണ്ട് കുട്ടികളിലും ഈ രോഗം കണ്ടതിനാൽ ദമ്പതികളെയും പരിശോധനയ്ക്ക് വിധേയരാക്കും. കുഞ്ഞിന് പൊള്ളലേൽക്കുന്ന രോഗം ഉള്ളതായി പറഞ്ഞപ്പോൾ ആദ്യം ആരും വിശ്വസിച്ചിരുന്നില്ലെന്നും താൻ കത്തിച്ചതാണെന്ന് എല്ലാവരും പറഞ്ഞതായും രാജ്വേശ്വരി പറഞ്ഞു.
–

–

–

Leave a Reply