Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

July 27, 2024 7:42 am

Menu

Published on April 9, 2014 at 12:04 pm

ഇന്ത്യയുടെ ആദ്യ വിമാനവാഹിനി കപ്പല്‍ പൊളിച്ചു വില്‍ക്കുന്നതിനായി സ്വകാര്യ കമ്പനിക്ക് വിറ്റു

indias-first-aircraft-carrier-sold-to-ship-breaker

മുംബൈ:ഇന്ത്യന്‍ സൈന്യത്തിലെ ആദ്യത്തെ വിമാന വാഹിനി കപ്പലായ ഐഎന്‍എസ് വിക്രാന്ത് പൊളിയ്ക്കുന്നതിനുവേണ്ടി സ്വകാര്യ കമ്പനിക്ക് വിറ്റു. 60 കോടി രൂപയ്ക്കാണ് കപ്പല്‍ പൊളിച്ചു വില്‍ക്കുന്ന ഐബി കൊമേഷ്യല്‍ പ്രൈ. ലിമിറ്റഡ് എന്ന കമ്പനിക്ക് കപ്പല്‍ വിറ്റത്.1957 ല്‍ ബ്രിട്ടനില്‍ നിന്നാണ് കപ്പല്‍ ഇന്ത്യ വാങ്ങിയത്. 1971 ല്‍ നടന്ന ഇന്ത്യാ പാക് യുദ്ധത്തില്‍ ഐ എന്‍ എസ് വിക്രാന്ത് സുപ്രധാന പങ്ക് വഹിച്ചിരുന്നു. 1997 ജനവരിയില്‍ കപ്പല്‍ ഡീക്കമ്മീഷന്‍ ചെയ്തു.ആദ്യം വിക്രാന്തിനെ ഒരു നാവിക സേന മ്യൂസിയം ആക്കാന്‍ തീരുമാനിച്ചെങ്കിലും ഭാരിച്ച ചെലവിനെ തുടര്‍ന്ന് ആ നീക്കം ഉപേക്ഷിക്കുകയായിരുന്നു.മുംബൈയിലെ ഡോക്യാര്‍ഡില്‍ സൂക്ഷിച്ചിരുന്ന ഈ കപ്പല്‍ ഇട്ടിരുന്ന സ്ഥലം മറ്റ് കാര്യങ്ങള്‍ക്കായി ഉപയോഗിക്കാമെന്നു തോന്നിയതിനാലാണ് ലോലം ചെയ്തതെന്ന് നേവി വൃത്തങ്ങള്‍ വ്യക്തമാക്കി.മുപ്പത് ദിവസത്തിനുള്ളില്‍ സ്വകാര്യ കമ്പനി കപ്പലിനെ ഏറ്റെടുക്കും.

Loading...

Leave a Reply

Your email address will not be published.

More News