Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ന്യൂദല്‍ഹി: രൂപയുടെ മൂല്യത്തകര്‍ച്ച ഉയര്‍ത്തുന്ന ആശങ്കകള്‍ക്കിടയില്‍ സാമ്പത്തിക വളര്‍ച്ച തുടര്‍ച്ചയായ മൂന്നാം പാദത്തിലും അഞ്ചു ശതമാനത്തില്‍ താഴെയായി കുറഞ്ഞു. തുടര്‍ച്ചയായ ഇടിവ് കൂടുതല്‍ പ്രതിസന്ധിക്ക് കാരണമാകുകയാണ്.സ്റ്റാറ്റിസ്റ്റിക്സ് മന്ത്രാലയം പുറത്തുവിട്ട കണക്കുകള്‍ പ്രകാരം 2013 ഏപ്രില്‍ – ജൂണ്‍ പാദത്തില്‍ സാമ്പത്തിക വളര്‍ച്ച 4.4 ശതമാനം മാത്രമാണ്. തൊട്ടു മുമ്പുള്ള പാദത്തില്‍ 4.8 ശതമാനമായിരുന്നു വളര്‍ച്ച.2009 ഏപ്രില്‍ – ജൂണ്‍ പാദത്തിന് ശേഷമുള്ള ഏറ്റവും കുറഞ്ഞ വളര്‍ച്ചയാണ് ഇക്കുറി രേഖപ്പെടുത്തിയിരിക്കുന്നത്.4.6 ശതമാനം വളര്‍ച്ച ഉണ്ടാകുമെന്നാണ് പൊതുവെ പ്രതീക്ഷിച്ചിരുന്നത്. വളര്‍ച്ച കുറഞ്ഞത് വരും ദിവസങ്ങളില്‍ ഓഹരി വിപണിക്കുള്‍പ്പെടെ തിരിച്ചടിയായേക്കും.നടപ്പ് സാമ്പത്തിക വര്‍ഷം അഞ്ചു ശതമാനത്തിനു മുകളില്‍ വളര്‍ച്ച ഉണ്ടാകുമെന്നാണ് ധനമന്ത്രാലയവും കേന്ദ്ര സര്‍ക്കാറും അവകാശപ്പെടുന്നത്. എന്നാല്‍ വളര്‍ച്ച 3.7 ശതമാനത്തിലേക്ക് കുറയുമെന്ന് പ്രമുഖ നിക്ഷേപ സ്ഥാപനങ്ങളിലെ വിദഗ്ധര്‍ ചൂണ്ടികാണിക്കുന്നു.
Leave a Reply