Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ഭോപ്പാല്‍: മധ്യപ്രദേശില്‍ മൂന്നു കാലുള്ള കുഞ്ഞ് പിറന്നു.ഇന്ദിരാ ഗാന്ധി വുമന്‍ ആൻറ് ചൈല്‍ഡ് ഹോസ്പിറ്റലിൽ ഗാന്ധി നഗര്‍ സ്വദേശിയായ പ്രീതിയ്ക്കാണ് ഈ അപൂർവ കുഞ്ഞ് ജനിച്ചത്.യുവതിക്ക് ജനിച്ചത് ഇരട്ട കുഞ്ഞുങ്ങളായിരുന്നു.ഇതിൽ ഒരു കുഞ്ഞിനാണ് വൈകല്യം ബാധിച്ചത്.മറ്റെ കുട്ടി പരിപൂര്‍ണ ആരോഗ്യവാനായിരിക്കുന്നുവെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു.കുഞ്ഞിൻറെ മൂന്നാമത്തെ കാല്‍ തോളിനു സമീപമാണുള്ളത്.പ്രീതിയുടെ വയറ്റില്‍ മൂന്നാമതൊരു കുട്ടിയുണ്ടായിരുന്നതായും അത് വേണ്ടത്ര വളരാതിരുന്ന ഭ്രൂണത്തിൻറെ ഒരു ഭാഗമാണിതെന്നുമാണ് ഡോക്ടർമാർ സംശയിക്കുന്നത്.പത്തു ലക്ഷത്തില്‍ ഒരു കുട്ടിയ്ക്ക് മാത്രമാണ് ഇത്തരത്തിലൊരു വൈകല്യം കണ്ടു വരുന്നത്.ഗുരുതരാവസ്ഥയിലുള്ള കുഞ്ഞിപ്പോൾ ഹമിദിയ ആശുപത്രിയിലെ എസ്എന്‍സിയുവിലാണുള്ളത്.
Leave a Reply