Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ലൈറ്റിട്ടുകൊണ്ട് ഉറങ്ങുക എന്നത് ഇന്നത്തെ കാലത്ത് മിക്കയാളുകളുടേയും ഒരു ശീലമാണ്.അതുപോലെ തന്നെയാണ് ഉറങ്ങുമ്പോൾ ടിവി കാണുകയോ മൊബൈൽ ഉപയൊഗിച്ചുകൊണ്ടിരിക്കുകയോ ചെയ്യുന്നത്.എങ്കിൽ സൂക്ഷിക്കുക. നിങ്ങളുടെ ഈ ശീലങ്ങള്‍ നിങ്ങളെ പൊണ്ണത്തടിയന്മാര്‍ ആക്കിയേക്കാം.നെതര്‍ലന്‍ഡ്‌സിലെ ലെയ്ഡന്‍ യൂണിവേഴ്‌സിറ്റി മെഡിക്കല്‍ സെന്ററിലെ ഒരുകൂട്ടം ഗവേഷകര്‍ ആണ് ഇത്തരമൊരു പുതിയ കണ്ടെത്തൽ നടത്തിയിരിക്കുന്നത്.സ്വാഭാവികമല്ലാത്ത വെളിച്ച സംവിധാനങ്ങള്‍ നമ്മുടെ ശരീരത്തില്‍ ഉള്ള ബയോളജിക്കല്‍ ക്ലോക്കിനെയും ഊര്‍ജത്തെ വിഘടിപ്പിക്കുന്ന കോശങ്ങളെയും ഒരുപോലെ മോശമായി സ്വാധീനിക്കുന്നുണ്ട് എന്നാണ് ഇവരുടെ പഠനങ്ങള്‍ കണ്ടെത്തിയത്. ഇതുവഴി ഉറക്കം ശരിയാവാതെ വരികയും ശരീരത്തിന്റെ മറ്റു പ്രവര്‍ത്തനങ്ങളെല്ലാം താളം തെറ്റുകയും ചെയ്യുന്നു. അതുപോലെ തന്നെ കൊഴുപ്പ് അടിഞ്ഞു കൂടി ശരീരം തടി വയ്ക്കുകയും ചെയ്യും.
–
-നിരവധി ആളുകളില്‍ നടത്തിയ സര്‍വ്വേയിലൂടെയായിരുന്നു പഠനം. 16 വയസ്സിനും 24 വയസ്സിനും ഇടയിലുളളവരെയാണ് പഠനവിധേയമാക്കിയത്.നാഷണല്‍ അക്കാദമി ഓഫ് സയന്‍സ് ജേണലില്‍ പഠനം പ്രസിദ്ധീകരിക്കുകയും ചെയ്തിട്ടുണ്ട്.
Leave a Reply