Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 27, 2024 6:23 am

Menu

Published on March 21, 2014 at 4:26 pm

ബോളിവുഡ് താരങ്ങളുടെ പേരുള്ളവർക്ക് വിമാന ടിക്കറ്റിൽ ഇളവ്

is-your-name-simran-virgin-atlantic-to-offer-discounted-tickets-to-people-with-12-most-famous-bollywood-names

ന്യൂഡൽഹി : ബോളിവുഡ് താരങ്ങളുടെ പേരുള്ളവർക്ക് വിമാന ടിക്കറ്റിൽ ഇളവ് പ്രഖ്യാപിച്ചു.പ്രമുഖ വിമാന കമ്പനിയായ വിർജിൻ അത് ലാൻറിക് എയർലൈൻ ആണ് ഇന്ത്യൻ സിനിമയിലെ ജനപ്രിയ താരങ്ങൾക്ക് ആദരമായി ഈ ഇളവ് പ്രഖ്യാപിച്ചത്.വിമാന കമ്പനിയായ വിർജിൻ അതലാൻറിക്കയുടെ ‘ഫീൽ ലൈക്ക് എ സ്റ്റാർ’ കാംപെയിൻറെ ഭാഗമായാണ് ഈ ഓഫർ. ഇക്കണോമി ടിക്കറ്റിൽ യാത്ര ചെയ്യുന്നവർക്ക് അഞ്ചു ശതമാനം ഇളവും പ്രീമിയം ഇക്കണോമി ബുക്കിംഗ്കൾക്ക് 10 ശതമാനം ഇളവുമാണ് ഏർപ്പെടുത്തിയിരിക്കുന്നത്. ജൂലൈ 31 വരെയുള്ള യാത്രകൾക്ക് ഓഫർ നിരക്കിൽ ടിക്കറ്റ് ലഭിക്കുന്നതായിരിക്കും.ബുക്കിംഗ് കാലാവധി ഏപ്രിൽ 17 വരെയാണ്.വിജയ്‌, പൂജ, കരണ്‍, സിമ്രാൻ, അർജുൻ, പ്രിയ,രോഹിത്,സോണിയ,ആന്റണി,ടിന,കിരണ്‍ എന്നീ പേരുള്ളവർക്കാണ് ടിക്കറ്റിൽ ഇളവ് ലഭിക്കുക. കഴിഞ്ഞ വർഷവും ഇതുപോലൊരു ഓഫർ പ്രഖ്യാപിക്കുകയും ആയിരത്തോളം പേർക്ക് ടിക്കറ്റിൽ ഇളവ് ലഭിക്കുകയും ചെയ്തിരുന്നു.

Loading...

Leave a Reply

Your email address will not be published.

More News