Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

January 17, 2026 9:53 am

Menu

Published on July 25, 2014 at 4:38 pm

ഇറാഖിൽ ഐസിഐസ് സ്‌ത്രീകളെ നിര്‍ബ്ബന്ധിത ‘ചേലാകര്‍മ്മ’ത്തിന് വിധേയരാക്കുന്നതായി റിപ്പോർട്ട്

islamic-state-orders-female-genital-mutilation-for-women-in-mosul

ബാഗ്ദാദ് : ഇറാഖിൽ ആഭ്യന്തരകലാപത്തെ തുടര്‍ന്ന്‌ പിടിച്ചെടുത്ത പ്രദേശങ്ങളിലെ സ്‌ത്രീകളില്‍ ഐസിസ്‌ വിമതര്‍ നിര്‍ബ്ബന്ധിത ചേലാകര്‍മ്മം (സുന്നത്ത് ) നടപ്പാക്കുന്നതായി റിപ്പോര്‍ട്ട്‌.ഐസിസിന്റെ തീരുമാനമെന്ന വിവരം ഐക്യവരാഷ്ട്ര സഭ പ്രതിനിധിയാണ് പുറത്തുവിട്ടത്.പതിനൊന്നിനും നാല്‍പ്പത്തിയാറിനും ഇടയിലുള്ള സ്ത്രീകളെയാണ്  ഇതിന് വിധേയരാക്കുന്നതെന്നാണറിയുന്നത്.കുര്‍ദിഷ്‌ മേഖലയായ ഇര്‍ബിലില്‍ നിന്നും ലഭിച്ചിട്ടുള്ള ഒരു വീഡിയോ ലിങ്ക്‌ മുന്‍ നിര്‍ത്തിയാണ്‌ യു എന്‍ പ്രതിനിധികള്‍ ആരോപണം ഉന്നയിച്ചിരിക്കുന്നതും. സോഷ്യല്‍ മീഡിയകള്‍ വഴി വാര്‍ത്തയ്‌ക്ക് വലിയ പ്രചാരവും ലഭിക്കുന്നുണ്ട്‌. ശക്തമായ പോരാട്ടം തുടരുന്ന ഇറാഖില്‍ വടക്കുപടിഞ്ഞാറന്‍ നഗരങ്ങളും മൊസൂളും ഐസിസിന്റെ കൈവശമാണ്. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികള്‍ ഉള്‍പ്പെടെ ഏതാണ്ട് നാല് ദശലക്ഷം സ്ത്രീകളാണ് ഈ ഭാഗങ്ങളില്‍ ഉളളത്.അതേസമയം , ഐസിസിനെ അപമാനപ്പെടുത്തുക എന്നതാണ്‌ ഈ വ്യാജ പ്രചരണത്തിന്‌ പിന്നിലെന്നും ഐസിസ്‌ പ്രതികരിച്ചു. വാര്‍ത്ത വ്യാജമാണെന്നാണ്‌ ഇറാഖില്‍ റിപ്പോര്‍ട്ടിനായി എത്തിയിരിക്കുന്ന അന്താരാഷ്‌ട്ര മാധ്യമപ്രവര്‍ത്തകരും പറയുന്നത്‌. മൊസൂളില്‍ നിര്‍ദേശം ഉണ്ടായതായി വിവരമില്ലെന്നും കലാപം റിപ്പോര്‍ട്ട്‌ ചെയ്യാനെത്തിയ ചില അന്താരാഷ്‌ട്ര മാധ്യമ പ്രവര്‍ത്തകര്‍ പറയുന്നത്‌.റിപ്പോര്‍ട്ടിന്റെ സത്യാവസ്ഥയെക്കുറിച്ചും അന്വേഷണങ്ങള്‍ നടക്കുന്നുണ്ട്.സ്ത്രീ ലൈംഗികാവയവം മുറിച്ചു കളയുന്ന പ്രാകൃത രീതി ചില ആഫ്രിക്കന്‍ ഗോത്ര വിഭാഗങ്ങളില്‍ നിലനിന്നിരുന്നു. എന്നാല്‍ യുഎന്‍ 2012 -ല്‍ ഇത് കര്‍ശനമായി നിരോധിച്ചിരുന്നു.സ്ത്രീകളില്‍ ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്ന ഫിമെയ്ല്‍ ജെനിറ്റല്‍ മ്യൂട്ടേഷന് ലോകമാനമാനം 130 ദശലക്ഷം സ്ത്രീകളും കുട്ടികളും വിധേയരായിട്ടുണ്ടെന്നാണറിയുന്നത്.മൊസൂളില്‍ മാത്രം പത്ത് ലക്ഷത്തിലധികം സ്ത്രീകള്‍ കഴിയുന്നുണ്ട്.ഇസ്ലാം മതം സ്വീകരിച്ച്, മതനികുതി നല്‍കിയില്ലെങ്കില്‍ മരിക്കാന്‍ തയ്യാറായിക്കൊള്ളാന്‍ വടക്കന്‍ ഇറാഖിലെ ക്രിസ്ത്യാനികളെ ഐസിസ് കഴിഞ്ഞ ദിവസം ഭീഷണിപ്പെടുത്തിയതായും റിപ്പോർട്ടുണ്ടായിരുന്നു.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News



Warning: Undefined array key "data" in /home/wordpress/nirbhayam/wp-content/themes/nirbhayam/footer.php on line 33