Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ശ്രീനഗർ : വനിതാ ഡോക്റ്ററുടെ കോട്ടിന്‍റെ കോളർ ശരിയായ രീതിയിലാക്കുന്ന, ജമ്മുകശ്മീർ ആരോഗ്യ വകുപ്പ് മന്ത്രി ചൗധരിലാൽ സിംഗിന്‍റെ ചിത്രം സോഷ്യൽ മീഡിയകളിൽ വൈറലാകുന്നു.ജൂലൈ ഒന്നു മുതൽ ആരംഭിക്കുന്ന അമൃത്നാഥ് തീർഥാടനത്തിനായുള്ള ഒരുക്കങ്ങൾ പരിശോധിക്കാനെത്തിയപ്പോഴായിരുന്നു സംഭവം.
ഡോക്റ്ററോട് സംസാരിക്കുന്നതിനിടെ അവരുടെ കോട്ടിന്‍റെ കോളർ ശരിയായ രീതിയിലല്ലെന്ന് ശ്രദ്ധയിൽപ്പെട്ട മന്ത്രി അക്കാര്യം ഡോക്റ്ററെ അറിയിക്കുകയും അത് ശരിയായ രീതിയിലാക്കുകയുമായിരുന്നു. എന്നാൽ ഡോക്റ്റർ ഇതിന് മറുപടി നൽകിയില്ല. ഈ സമയം മറ്റൊരു ഡോക്റ്ററും സമീപത്തുണ്ടായിരുന്നു.
സ്ത്രീകളോടുള്ള ബഹുമാനമെന്നായിരുന്നു സംഭവത്തെ പ്രകീർത്തിക്കുന്നവർ പറയുന്നത്.
അതേസമയം ഇതിനെതിരെ വിമർശനങ്ങളും ഉയർന്നിട്ടുണ്ട്. മന്ത്രിക്കെതിരെ നേരത്തെ ആരോപണം ഉയർന്നിരുന്നു. ലാബ് കോട്ട് ധരിക്കാത്ത ഡോക്റ്ററെ മന്ത്രി മാനസികമായി പീഡിപ്പിച്ചെന്നായിരുന്നു ആരോപണം.
Leave a Reply