Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ആശുപത്രിയില്‍ അതീവ ഗുരുതരാവസ്ഥയില്‍ കഴിയുന്ന തമിഴ്നാട് മുഖ്യമന്ത്രി ജയലളിത മരിച്ചെന്ന് വിക്കിപീഡിയ. ഡിസംബര്‍ നാലാം തീയതി വൈകുന്നേരം ഹൃദയസ്തംഭനത്തെ തുടര്‍ന്ന് ജയലളിത അന്തരിച്ചു എന്നാണ് വിക്കിപീഡിയയില്‍ പ്രത്യക്ഷപ്പെട്ടത്. ജയലളിത അതീവഗുരുതരാവസ്ഥയില്‍ അപ്പോളോ ആശുപത്രിയില്‍ കഴിയുന്നതിനിടെയാണ് ഈ തിരുത്ത് പ്രത്യക്ഷപ്പെട്ടത്.വാട്സ് ആപ്പ് അടക്കമുള്ള സോഷ്യല്‍ മീഡിയ നെറ്റ്വര്‍ക്കുകളിലൂടെ ഈ എഡിറ്റ് ചെയ്ത പേജ് പ്രചരിക്കുന്നുമുണ്ട്. എന്തായാലും നവമാധ്യമങ്ങളില്‍ വിവാദമായതോടെ എഡിറ്റിംഗ് വിക്കിപീഡിയ നീക്കി.
–
–
തമിഴ്‌നാട്ടിലെ രാഷ്ട്രീയ നേതാവും മുഖ്യമന്ത്രിയുമായിരുന്ന ജയലളിത കാര്‍ഡിയാക് അറസ്റ്റിനെ തുടര്‍ന്ന് ഡിസംബര്‍ അഞ്ചിന് മരണപ്പെട്ടു. ചെന്നൈയിലെ അപ്പോളോ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നതിനിടെയാണ് ജയലളിതയ്ക്ക് ഹൃദയസ്തംഭനമുണ്ടായത്. – ഇതായിരുന്നു വിക്കിപീഡിയയില്‍ നടന്ന എഡിറ്റിങ്.
ഇത് പിന്നീട് തിരുത്തി ശരിയായ വിവരങ്ങള്‍ ചേര്‍ക്കപ്പെട്ടു.ചെന്നൈ അപ്പോളോ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ജയലളിതയ്ക്ക് ഞായറാഴ്ച വൈകുന്നേരമാണ് ഹൃദയസ്തംഭനമുണ്ടായത്. ഇക്കാര്യം ആശുപത്രി അധികൃതര്‍ തന്നെ പത്രക്കുറിപ്പിലൂടെ അറിയിക്കുകയും ചെയ്തു. അപ്പോളോ ആശുപത്രിയില്‍ ജയലളിത വിദഗ്ധ ഡോക്ടര്‍മാരുടെ നിരീക്ഷണത്തിലാണ്.
Leave a Reply