Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

January 21, 2026 2:40 pm

Menu

Published on October 19, 2013 at 10:13 am

ജിയാ ഖാൻറെ ആത്മാവിന്റെ വെളിപ്പെടുത്തലുമായി റാബിയ

jiya-khans-mother-talked-with-jiya-khans-spirit

മുംബൈ : ഒരു ബോളിവുഡ് സിനിമ പോലെ തുടരുകയാണ് നടി ജിയാ ഖാന്റെ മരണവും അത് സംബന്ധിച്ച ദുരൂഹതകളും . അതിനിടെയാണ് പുതിയ വെളിപ്പെടുത്തലുമായി ജിയയുടെ മാതാവ്‌ റാബിയ ഖാന്‍ രംഗത്തെത്തിയത്. ലണ്ടനിലെ ഹുഗ് സ്ട്രീറ്റിനടുത്തുള്ള പ്രമുഖയായ ഒരു മനശ്ശസ്ത്രജ്ഞ വഴി താന്‍ ജിയയുടെ ആത്മാവുമായി സംസാരിച്ചു എന്ന് റാബിയ പറയുന്നു. തന്നെ ക്രൂരമായി കഴുത്ത് ഞെരിച്ചു കൊലപ്പെടുത്തിയതാണെന്ന് ജിയ പറഞ്ഞുവെന്നുമാണ് റാബിയയുടെ വെളിപ്പെടുത്തല്‍ ‍. ട്വിറ്ററിലൂടെയാണ് റാബിയ ഇക്കാര്യം വെളിപ്പെടുത്തിയത്. ഈ സംഭാഷണത്തിന് ശേഷമാണ് മകളുടെ മരണം സി.ബി.ഐ അന്വേഷിക്കണം എന്ന് ആവശ്യപ്പെട്ട് താന്‍ ബോംബെ ഹൈക്കോടതിയെ സമീപിച്ചതെന്നും റാബിയ പറഞ്ഞു. ജിയയെ കൊലപ്പെടുത്തിയതാണെന്ന് പൊലീസിന് അറിയാം. അവരുടെ കൈയില്‍ എല്ലാ തെളിവുകളുമുണ്ട്. എന്നാല്‍ അതൊന്നും ഞാനുമായി പങ്കുവയ്ക്കാനോ നടപടി സ്വീകരിക്കാനോ പൊലീസ് തയ്യാറാവുന്നില്ലെന്നും റാബിയ കൂട്ടിച്ചേര്‍ത്തു. അമിതാഭ്ബച്ചന്‍ നായകനായ രാംഗോപാല്‍ വര്‍മയുടെ നിശബ്ദിലൂടെ ബോളിവുഡില്‍ അരങ്ങേറ്റം കുറിച്ച ജിയ ഖാന്‍ എന്ന നഫീസ ഖാനെ കഴിഞ്ഞ ജൂണ്‍ 3 നാണ് ജൂഹുവിലെ വസതിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്‌ . സംഭവസമയത്ത് ജിയുയുടെ അമ്മയും സഹോദരിയും വീട്ടിലുണ്ടായിരുന്നില്ല . പിന്നീട് വീട്ടില്‍ നിന്നും ആറ് പേജുള്ള ആത്മഹത്യാക്കുറിപ്പ് കണ്ടെത്തിയിരുന്നു . സൂരജിനെ താന്‍ സത്യസന്ധമായാണ് സൂരജിനെ പ്രണയിച്ചിരുന്നത് എന്നും. എന്നാല്‍ അയാള്‍ എന്നെ ചതിക്കുകയായിരുന്നു എന്നും ജിയ എഴുതിയിരുന്നു.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News



Warning: Undefined array key "data" in /home/wordpress/nirbhayam/wp-content/themes/nirbhayam/footer.php on line 33