Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ജിദ്ദ:കഴിഞ്ഞ രണ്ട് വര്‍ഷമായി തൊഴില്‍ തേടിക്കൊണ്ടിരുന്ന ജോലി അന്വേഷിച്ചിട്ടും ലഭിക്കാത്തതില്‍ പ്രതിഷേധിച്ച് സൗദിയില്‍ ദന്തഡോക്ടര്‍ തന്റെ യൂണിവേഴ്‌സിറ്റി ഡിഗ്രി സര്‍ട്ടിഫിക്കറ്റ് കത്തിച്ചു. ഹഫര്‍ അല്‍ ബാതിനില്‍ നിന്നുളള യുവാവാണ് ജോലി കിട്ടാത്തതിന്റെ നിരാശയില്‍ ഇത്രയും കടുത്ത നടപടിക്ക് മുതിര്‍ന്നത്. പഠിച്ചിറങ്ങിയ ശേഷം രാജ്യത്തെ ഒരു ആശുപത്രിയിലും ജോലി ലഭിക്കാത്ത സാഹചര്യത്തിലാണ് ഡോ.മൊഹന്ന സൗദ് അല്‍ അന്‍സായിയുടെ ഈ നടപടി. കത്തിയ സര്‍ട്ടിഫിക്കറ്റുമായി നില്‍ക്കുന്ന ദൃശ്യങ്ങള്‍ ഇയാള്‍ ഇന്റര്‍നെറ്റില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്.
രണ്ട് കൊല്ലം മുമ്പാണ് ഇയാള്‍ ജോര്‍ദാന്‍ ശാസ്ത്ര-സാങ്കേതിക സര്‍വകലാശാലയില്‍ നിന്ന് ദന്തരോഗചികിത്സയില്‍ ബിരുദം നേടിയത്. സിവില്‍ സര്‍വീസ് മന്ത്രാലയം വഴിയും ജോലിക്ക് ശ്രമിച്ചെങ്കിലും യാതൊരു ഫലമുണ്ടായില്ല. പരിശീലനമടക്കം സര്‍ക്കാര്‍ നിര്‍ദേശിക്കുന്ന എല്ലാ കടമ്പകളും കടന്നിട്ടും രാജ്യത്ത് അറുനൂറോളം ദന്തരോഗ വിദഗ്ദ്ധര്‍ തൊഴിലില്ലാതെ നില്‍ക്കുന്നുവെന്നും അല്‍ അന്‍സായി പറഞ്ഞു. 310 വനിതാ അപേക്ഷകരില്‍ നിന്ന് വെറും ഇരുപത്തിനാല് പേര്‍ക്കും 485 പുരുഷ അപേക്ഷകരില്‍ 185 പേര്‍ക്കുമാണ് അധികൃതര്‍ക്ക് ഇതുവരെ ജോലി നല്‍കാനായിട്ടുളളത്. മന്ത്രാലയത്തിന്റെ വെബ്‌സൈറ്റിലൂടെയടക്കം നിരവധി ജോലികള്‍ക്ക് അപേക്ഷ നല്‍കി. അമിതയോഗ്യതയുടെ പേരില്‍ ആരും ജോലി നല്‍കുന്നില്ലെന്നും അദ്ദേഹം പരാതിപ്പെടുന്നു.
പഠനത്തിനും തൊഴില്‍ തെണ്ടലിനുമായി ഏഴ് വര്‍ഷം ചെലവിട്ടു. കുടുംബത്തിന്റെ നാഥനാണ്. കുട്ടികളെ നോക്കണം. ഇദ്ദേഹം പറയുന്നു. ഒരു പോളിക്ലിനിക്കില്‍ തനിക്ക് നാലായിരം റിയാലിന് ജോലി വാഗ്ദാനം ചെയ്തു. എന്നാല്‍ ഇത് താന്‍ സ്വീകരിച്ചില്ല. ഇവിടെ ഒരു സുരക്ഷാ ഉദ്യോഗസ്ഥന് പോലും കുറഞ്ഞത് അയ്യായിരം റിയാല്‍ ലഭിക്കും. പ്രവാസികളെ മാറ്റി സ്വദേശികള്‍ക്ക് ജോലി നല്‍കുന്നതില്‍ സിവില്‍സര്‍വീസ്, ആരോഗ്യ, തൊഴില്‍, സാമൂഹ്യ വികസന മന്ത്രാലയങ്ങള്‍ പരാജയപ്പെട്ടിരിക്കുന്നു. വിദേശത്ത് നിന്നുളള ധാരാളം ദന്തരോഗ വിദഗ്ദ്ധരെ അധികൃതര്‍ വിവിധ ആശുപത്രികളിലായി നിയമിച്ചിട്ടുണ്ട്. ആരോഗ്യമേഖലയില്‍ സ്വദേശിവത്ക്കരണത്തിന് അധികൃതര്‍ ഒന്നും ചെയ്യുന്നില്ലെന്നും ഇദ്ദേഹം ആരോപിക്കുന്നു.
സ്വകാര്യവത്ക്കരിച്ച മേഖലകളായ മൊബൈല്‍ രംഗത്തും മറ്റും ആവശ്യത്തിന് ശമ്പളം നല്‍കുന്നില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. സൗദികള്‍ക്ക് മികച്ച ശമ്പളം ലഭിക്കത്തക്ക വിധത്തില്‍ സൗദിവത്ക്കരണം നടപ്പാക്കണമെന്നും ഈ ഡോക്ടര്‍ ആവശ്യപ്പെടുന്നു.
Leave a Reply