Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

January 21, 2026 3:18 pm

Menu

Published on September 23, 2014 at 11:24 am

എടിഎമ്മില്‍ നിന്നും 200 രൂപയെടുക്കാന്‍ പോയ യുവാവിന് കിട്ടിയത് 24 ലക്ഷം രൂപ

jobless-youth-finds-unlocked-atm-with-rs-24-lakh

ഹൈദരാബാദ് : എടിഎം കൗണ്ടറില്‍ നിന്നും 200 രൂപയെടുക്കാന്‍ പോയ തൊഴില്‍ രഹിതനായ യുവാവിന് കിട്ടിയത് 24 ലക്ഷം രൂപ. ഹൈദരാബാദ് സഞ്ജീവ് റെഡ്ഢി നഗറിലെ സ്‌റ്റേറ്റ് ബാങ്ക് ഹൈദരാബാദിന്റെ എടിഎം കൗണ്ടറിലാണ് സംഭവം . ഇലക്ട്രിക്കല്‍ എഞ്ചിനീയറിംഗ് പൂര്‍ത്തിയാക്കിയ ലത്തീഫ് അലിക്കാണ് എ ടി എം 200 രൂപയ്ക്ക് പകരം 24 ലക്ഷം രൂപ നല്‍കിയത്.തൊഴില്‍ രഹിതനായ ലത്തീഫ് കൂട്ടുകാരോടൊപ്പം സഞ്ജീവ് റെഡ്ഢി നഗറിലെ ഒരു ഹോസ്റ്റലില്‍ താമസിച്ചുവരികയായിരുന്നു. പണമെടുക്കാന്‍ എ ടി എം കൗണ്ടറിലെത്തിയ ലത്തീഫ് അലി കാര്‍ഡ് ഇട്ട് പണത്തിനായി കാത്തിരിക്കുന്നതിനിടയിലാണ് നോട്ടുകളുടെ കൂമ്പാരം തന്നെ വന്നത്. ഇതോടെ ഭയന്നുപോയ ലത്തീഫ്  ഉടന്‍ തന്നെ പോലീസിനെ വിളിച്ച് വിവരം പറയുകയായിരുന്നു. സി സി ടി വി ക്യാമറ പോലുമില്ലാത്ത എ ടി എം കൗണ്ടറില്‍ സെക്യൂരിറ്റി പോലും ഇല്ലായിരുന്നു.പോലീസ് സ്ഥലത്തെത്തിയപ്പോഴാണ്  കൗണ്ടറില്‍ നിന്നും 24 ലക്ഷം രൂപയാണെന്ന് പുറത്തുവന്നതെന്ന് മനസിലായത്. തുടര്‍ന്ന് പോലീസ് വിവരമറിയിച്ചതിന്റെ അടിസ്ഥാനത്തില്‍ ബാങ്ക് അധികൃതര്‍ സ്ഥലത്തെത്തുകയും  എടിഎം മെഷീന്‍ പരിശോധിക്കുകയും ചെയ്തു. അപ്പോഴാണ്  പണം നിക്ഷേപിച്ച ഉദ്യോഗസ്ഥന്‍ കൃത്യമായി ലോക്ക് ചെയ്യാത്തതിനാലാണ് ഇത്രയും പണം ഒരുമിച്ച് പുറത്ത് വന്നതെന്ന് മനസിലായത്.തന്റെ അക്കൗണ്ടില്‍ ആകെ ഉണ്ടായിരുന്നത് 500 രൂപ മാത്രമാണെന്നറിയാവുന്ന അലിക്ക് നോട്ടുകെട്ടുകള്‍ മെഷീനില്‍ നിന്നും പുറത്തുവരുമ്പോള്‍ ഭയമായിരുന്നു. ഇതേതുടര്‍ന്നാണ് പോലീസിനെ വിളിച്ച് വിവരം പറഞ്ഞത്. സെക്യൂരിറ്റിയോ സി സി ടി വി ക്യാമറയോ ഇല്ലാത്ത എ ടി എം കൗണ്ടറില്‍  അപ്രതീക്ഷിതമായി ലഭിച്ച പണം ആരുമറിയാതെ എടുക്കാന്‍ അവസരമുണ്ടായിട്ടും അതിന് തയ്യാറാകാതെ പോലീസില്‍ വിവരമറിയിച്ച യുവാക്കളുടെ സത്യസന്ധതയില്‍ അഭിമാനം തോന്നിയ പോലീസ് ലത്തീഫിനേയും സുഹൃത്തുക്കളെയും അഭിനന്ദിക്കുകയും യുവാക്കള്‍ക്ക് പ്രശസ്തി പത്രവും ക്യാഷ് അവാര്‍ഡും നല്‍കുകയും ചെയ്തു.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News



Warning: Undefined array key "data" in /home/wordpress/nirbhayam/wp-content/themes/nirbhayam/footer.php on line 33