Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ഇന്നത്തെ യുവതലമുറയിൽ കണ്ടുവരുന്ന ഒരു പ്രധാന പ്രശ്നമാണ് സന്ധി വേദന. മണിക്കൂറുകൾ കമ്പ്യൂട്ടറിനു മുന്നിൽ ചെലവഴിക്കുന്നതും വ്യായാമമില്ലായ്മയുമൊക്കെയാണ് പ്രധാനമായും ഇതിൻറെ കാരണങ്ങൾ.ശരീരത്തിലെ ഏറ്റവും അധികം അനങ്ങുന്ന സന്ധിയാണ് തോൾസന്ധി. ഇതിന് വേണ്ടവിധം വ്യായാമം നൽകേണ്ടതും ആവശ്യം തന്നെയാണ്.അമിതമായി ഭാരം ഉയർത്തുന്നവരിലും സന്ധിവേദന കാണുന്നുണ്ട്. സന്ധിവാതം രണ്ടു തരത്തിലാണുള്ളത്. ഒന്ന് റുമറ്റോയിഡ് ആർത്രൈറ്റിസ്, മറ്റൊന്ന് ഓസ്റ്റിയോ ആർത്രൈറ്റിസ്. റുമറ്റോയിസ് ആർത്രൈറ്റിസ് അധികമായി ചെറുപ്പക്കാരിലാണ് കണ്ടുവരുന്നത്. ഇതിൽ സ്ത്രീകളിലാണ് തോൾ സന്ധി വേദന കൂടുതലായി കണ്ടുവരുന്നത്.ഓസ്റ്റിയോ ആർത്രൈറ്റിസ് പ്രായമേറിയവരിലാണ് കണ്ടുവരുന്നത്. ഇങ്ങനെയുള്ളവർക്ക് തോളിന്റെ ചലനശേഷിക്കുറവ്, രാത്രികാലങ്ങളിലെ വേദന, കൈകളിൽ തരിപ്പ് അനുഭവപ്പെടുക എന്നിവ സാധാരണയായി കാണപ്പെടുന്നു.കഴുത്തുവേദനയുള്ളവർക്കും തോൾ വേദന അനുഭവപ്പെടാം. സർവിക്കൽ സ്പോൺഡിലോസിസ് ഉള്ളവരിൽ രാത്രികാലങ്ങളിൽ വേദന കൂടുതലായി അനുഭവപ്പെടാം.തോൾസന്ധി വേദന ആദ്യകാലങ്ങളിൽ തന്നെ ചികിത്സിക്കുന്നതാണ് ഉത്തമം.ആദ്യകാലങ്ങളിൽ തന്നെ ചികിത്സ ചെയ്യാതെവന്നാൽ കൈയുടെ ചലനശേഷിയെ പ്പോലും കാര്യമായി ബാധിക്കും.
40നും 60 നും മധ്യേ പ്രായമുള്ളവരിൽ പ്രത്യേക കാരണങ്ങൾ കൂടാതെ പെട്ടെന്ന് വേദനയും മുറുക്കവും അനുഭവപ്പെടുന്ന ഒന്നാണ് തോൾ ഉറയ്ക്കൽ. ഇതിനുള്ള കാരണം പിന്നിട്ട കാലങ്ങളിൽ തോളിന്റെ സന്ധിക്കോ സന്ധിയെ ചുറ്റി സംരക്ഷിച്ചുനിൽക്കുന്ന കാർട്ടിലേജിനോ സംഭവിച്ച ക്ഷതങ്ങളിൽ നിന്നോ ആകാം.തോൾ സന്ധിവേദന പല രോഗികളിലും പല തരത്തിലുള്ള ബുദ്ധിമുട്ടുകളാണ് ഉണ്ടാക്കുന്നത്. പിൻതോൾ ഭാഗത്ത് മാത്രമായി വേദന അനുഭവിക്കുന്നവർ കുറവാണ്. എന്നാൽ ഇവർക്ക് പെട്ടെന്നുതന്നെ കൈകളുടെ ചലനശേഷി കുറയുന്നതായാണ് കണ്ടുവരുന്നത്. വലം കൈതോളിനും വേദനയും ചലനശേഷിയും കുറയുകയും ചെയ്യുമ്പോഴാണ് വളരെ കൂടുതലായി നമ്മുടെ ദൈനംദിന ജീവിതത്തെ ബാധിക്കുക. ആദ്യ കാലങ്ങളിൽ ഭാരം ഉയർത്തുമ്പോൾ മാത്രം അനുഭവപ്പെടുന്ന വേദന പിന്നെ കുളിക്കാനുള്ള ബുദ്ധിമുട്ട്, വസ്ത്രം ധരിക്കാനുള്ള ബുദ്ധിമുട്ട്, എന്നിങ്ങനെ തുടങ്ങി തലമുടി ചീകാൻ പോലും വയ്യാത്തഅവസ്ഥയിലേക്ക് എത്തിച്ചേരും.ഏഴു മുതൽ ഇരുപത്തി ഒന്നു ദിവസം വരെ നീണ്ടുനിൽക്കുന്ന പിഴിച്ചിൽ എന്ന പാരമ്പര്യ ചികിത്സാരീതി തോൾ വേദനയ്ക്കു വളരെ ഫലപ്രദമായി കാണുന്നു. കൈകളുടെ ചലനശേഷിയിൽ മാറ്റം വരാനായും ഈ ചികിത്സാരീതി വളരെ ഫലവത്താണ്.
ഉദ്യോഗസ്ഥരെയും വിദ്യാര്‍ത്ഥികളെയും എല്ലാം ബാധിക്കുന്ന ആരോഗ്യപ്രശ്‌നമായി മാറിയിരിക്കുന്ന ഒരു പ്രശ്നമാണ് കഴുത്തുവേദന. അധികനേരം വണ്ടിയോടിക്കുന്നവരിലും ഫോണ്‍ ഏറെനേരം ഉപയോഗിക്കുന്നവരിലും കിടന്ന് ടിവി കാണുകയോ വായിക്കുകയോ ചെയ്യുന്നവരിലും അമിത വണ്ണമുള്ളവര്‍ക്കും കഴുത്ത് വേദന ഉണ്ടാകാറുണ്ട് .ലാപ്‌ടോപ്പും മറ്റ് ഭാരമുള്ള വസ്‌തുക്കളും തോളില്‍ തൂക്കിയിട്ട് ബൈക്കില്‍ നിരന്തരം യാത്ര ചെയ്യുന്നവരെ പിടികൂടുന്ന രോഗമാണ് ചുമലുകളിലനുഭവപ്പെടുന്ന കഠിനമായ വേദന. ഇതിനെ റെഡ് ഷോള്‍ഡര്‍ എന്ന് വിളിക്കുന്നു. ശ്രദ്ധിച്ചില്ലെങ്കില്‍ ജീവിതകാലം മുഴുവനും ഈ വേദന തിന്നു ജീവിക്കേണ്ടി വരും. വന്നു കഴിഞ്ഞാല്‍ പൂര്‍ണമായും മാറില്ല എന്നത് തന്നെയാണ് ഈ പ്രശ്‌നത്തെ ഗുരുതരമാക്കുന്നത്. ഷെഡ് ഷോള്‍ഡറിന് പ്രത്യേകിച്ചൊരു ചികിത്സയില്ല. കസേരയില്‍ വളഞ്ഞുകുത്തിയിരുന്നു ജോലിചെയ്യുവര്‍ക്കാണ് കഴുത്ത് വേദന അധികമുണ്ടാകുന്നത്.കഴുത്തുവേദന കൂടുമ്പോള്‍ ചര്‍ദ്ദി, തലകറക്കം, ബാലന്‍സ് നഷ്ടപ്പെടല്‍ എന്നിവയും ഉണ്ടാകും. കഴുത്തിലെ കശേരുക്കള്‍ക്കും തരുണാസ്ഥികള്‍ക്കും തേയ്‌മാനം സംഭവിക്കുന്നതിനാല്‍ തത്സ്‌ഥാനത്ത് നീര്‍ക്കെട്ടുണ്ടാകുന്നു. ഈ നീര്‍ക്കെട്ട് കഴുത്തിലെ നാഡികള്‍ക്ക് ക്ഷതമുണ്ടാക്കാന്‍ കാരണമാകുന്നു. കൃത്യസമയത്ത് ചികിത്സ കിട്ടാതിരുന്നാല്‍ ഇത് പേശികളുടെ പ്രവര്‍ത്തനക്ഷമത കുറക്കുന്നു. കഴുത്തിന്റെ ഭാഗത്ത് പുകച്ചില്‍, മരവിപ്പ് എന്നിവയുണ്ടാകാനും ഇത് കാരണമാകുന്നു.യോഗ ചെയ്യുന്നത് ഒരു പരിധി വരെ ആശ്വാസം നല്‍കും.കൂടാതെ ഇക്കാര്യങ്ങൾ കൂടെ ശ്രദ്ധിക്കുക…
ഏറെ നേരം കംപ്യൂട്ടര്‍ ഉപയോഗിക്കേണ്ടി വരുന്നവര്‍ കംപ്യൂട്ടറിലേക്ക് ചാഞ്ഞ് കഴുത്ത് നീട്ടി ഇരിക്കരുത്.
നടുവും തലയും നിവര്‍ത്തിയിരുന്ന് കംപ്യൂട്ടര്‍ ഉപയോഗിക്കുക.
Leave a Reply