Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ചെന്നൈ: നടൻ കമൽഹാസന് ഭക്ഷ്യവിഷബാധയേറ്റ് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടതിന് കാരണം കേരളത്തിൽ നിന്നും കഴിച്ച മോശം ഭക്ഷണം.കേരളത്തിൽ ഷൂട്ടിംഗിനായി വന്നപ്പോൾ റോഡരികിലെ ചെറിയ കടകളിൽ നിന്നും ഭക്ഷണവും വെള്ളവും കഴിച്ചതാണ് ഭക്ഷ്യവിഷബാധ ഏൽക്കാൻ കാരണമെന്ന് കമൽ ഹിന്ദു ദിനപത്രത്തോട് പറഞ്ഞു. നല്ല ഭക്ഷണശാലകൾ ഇല്ലാത്തതു കൊണ്ടാണ് വഴിയരികിൽ നിന്നു ഭക്ഷണം കഴിച്ചതതെന്നും താരം പറഞ്ഞു .ഭക്ഷ്യവിഷബാധയേറ്റ് ചികിത്സയിലായിരുന്ന അദ്ദേഹം ഇന്നാണ് ആശുപത്രി വിട്ടത്. കമലിന്റെ ആരോഗ്യത്തില്‍ ആശങ്കപ്പെടാനില്ലെന്നും നാളെ തൊട്ട് ഷൂട്ടിങ് ആരംഭിക്കുമെന്നും മാനേജര്‍ അറിയിച്ചു.ഭക്ഷ്യവിഷബാധ മൂലം ഇന്നലെയാണ് അദ്ദേഹത്തെ ചെന്നൈയിലെ അപ്പോളോ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. മലയാളത്തില്‍ സൂപ്പര്‍ ഹിറ്റായ ദൃശ്യം സിനിമയുടെ തമിഴ്പതിപ്പായ പാപനാശത്തില്‍ അഭിനയിച്ചുകൊണ്ടിരിക്കുകയാണ് കമല്‍ ഇപ്പോള്‍.
Leave a Reply