Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
വാഷിങ്ടണ്‍ :ക്യാന്‍സറിന് ഉത്തമമായ മരുന്നാണ് കഞ്ചാവെന്ന് പുതിയ കണ്ടെത്തല്‍.നിരവധി പരീക്ഷണങ്ങള്‍ക്കും പഠനങ്ങള്‍ക്കുമൊടുവിലാണ് ‘മരിജ്വാന’ അഥവാ കഞ്ചാവ്, ക്യാന്‍സറിന് ഉത്തമ മരുന്നാണെന്ന് തെളിഞ്ഞത്. യു.എസിന്റെ നാഷണല്‍ ക്യാന്‍സര്‍ ഇന്റസ്റ്റിട്യൂട്ടാണ് ഇക്കാര്യം ഔദ്യോഗകിമായി പ്രഖ്യാപിച്ചത്. മുമ്പും സമാന വാദങ്ങള്‍ ഉയര്‍ന്നിരുന്നെങ്കിലും ഇക്കാര്യം ഔദ്യേഗികമായി സ്ഥിരീകരിച്ചിരുന്നില്ല. ഇന്റസ്റ്റിട്യൂട്ടിന്റെ ഔദ്യോഗിക വെബ്‌സൈറ്റിലാണ് ഇക്കാര്യം പറയുന്നത്. ഇന്‍സ്റ്റിട്യൂട്ടിന്റെ ലാബില്‍ നടന്ന പരീക്ഷണങ്ങളില്‍ ക്യാന്‍സര്‍ സെല്ലുകളെ മികച്ച രീതിയില്‍ കഞ്ചാവ് പ്രതിരോധിക്കുന്നതായി തെളിഞ്ഞു. ക്യാന്‍സര്‍ തെറാപ്പിയുടെ പ്രത്യാഘാതങ്ങളെയും ക്യാന്‍സര്‍ സിംപ്റ്റത്തെയും കഞ്ചാവ് പ്രതിരോധിച്ചു.
എന്നാല്‍ ലബോറട്ടറിയില്‍ മാത്രമാണ് പരീക്ഷണം വിജയകരമായതെന്ന് ഇന്‍സ്റ്റിട്യൂട്ട് ചൂണ്ടിക്കാണിക്കുന്നു. മനുഷ്യശരീരത്തില്‍ മരിജ്വാനയെ മരുന്നായി ഉപയോഗിക്കുന്നതിന് ഇനിയും കാത്തിരിക്കേണ്ടിവരും. പരീക്ഷണം വിജയകരമായാല്‍ വളരെ കാലങ്ങളായി മനുഷ്യ രാശിക്ക് വെല്ലുവിളി ഉയര്‍ത്തിയിരുന്ന ക്യാന്‍സറിനെ തുടച്ചുനീക്കാന്‍ കഞ്ചാവിന് കഴിഞ്ഞേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
Leave a Reply