Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ജയ്പൂര്‍: സഞ്ജയ് ലീല ബന്‍സാലി ചിത്രം പദ്മാവത് സിനിമയ്ക്ക് ഏര്‍പ്പെടുത്തിയിരുന്ന വിലക്ക് കര്‍ണിസേന പിന്‍വലിക്കുന്നു. കാരണം അല്പം രസകരമാണ്. ഇതുവരെ ചിത്രത്തിനെതിരെ സമരവും വിവാദവും കോലാഹലങ്ങളുമെല്ലാം സൃഷ്ടിച്ച സംഘടന ഇപ്പോൾ ചിത്രത്തിനെതിരെയുള്ള വിലക്ക് പിൻവലിച്ചു എന്ന് മാത്രമല്ല, ചിത്രത്തെ അനുകൂലിച്ചിരിക്കുകയുമാണ്.
ചിത്രം രജപുത്രരെ മഹത്വവല്‍ക്കരിക്കുന്നതാണെന്ന് തെളിഞ്ഞെന്നും അതിനാലാണ് പ്രതിഷേധം പിന്‍വലിക്കുന്നതെന്നും കര്‍ണി സേന നേതാവ് യോഗേന്ദ്ര സിംഗ് ഖട്ടര്‍ പറഞ്ഞു. ഓരോ രജപുത്രനും സിനിമ കണ്ടാല്‍ അഭിമാനം തോന്നുമെന്ന അഭിപ്രായം സംഘടനയില്‍ ഉയര്‍ന്നു കഴിഞ്ഞു’- സിംഗ് പറഞ്ഞു.
പ്രതിഷേധങ്ങള്‍ക്കിടയില്‍ ജനുവരി 25നാണ് പദ്മാവത് റിലീസ് ചെയ്തത്. ‘വെള്ളിയാഴ്ച കര്‍ണി സേനയിലെ ചില അംഗങ്ങള്‍ ചിത്രം കണ്ടിരുന്നു. ഇത് രജ്പുത്ര വംശത്തിന്റെ മഹത്വത്തെയും ത്യാഗത്തെയും ഉയര്‍ത്തിക്കാണിക്കുന്നതാണ്. സംവിധായകനായ ബന്‍സാലിക്കും താരങ്ങളായ ദീപികയ്ക്കും രണ്‍വീറിനുമെല്ലാം വധഭീഷണിയും ഉയര്‍ന്നിരുന്നു.
സിനിമയിൽ അലാവുദ്ദീന്‍ ഖില്‍ജിയും റാണി പദ്മാവതിയും തമ്മിലുള്ള ബന്ധത്തെ രജപുത്ര രാജവംശത്തിന്റെ വികാരങ്ങള്‍ വ്രണപ്പെടുത്തുന്ന തരത്തിലല്ല സിനിമയില്‍ ചിത്രീകരിച്ചിരിക്കുന്നതെന്നും കത്തില്‍ യോഗേന്ദ്ര സിംഗ് വ്യക്തമാക്കുന്നുണ്ട്. അതിനാല്‍ രാജസ്ഥാന്‍, മദ്ധ്യപ്രദേശ്, ഗുജറാത്ത് എന്നീ സംസ്ഥാനങ്ങളില്‍ നടക്കുന്ന പ്രതിഷേധം പിന്‍വലിക്കാനും ആവശ്യപ്പെടുമെന്ന് ഖട്ടര്‍ പറഞ്ഞു. കര്‍ണി സേനയുടെ ദേശീയ അദ്ധ്യക്ഷന്‍ സുഖ്ദേവ് സിംഗ് ഗൊഗമാഡിയുടെ നിര്‍ദ്ദേശപ്രകാരമാണ് തീരുമാനമെന്നും ഖട്ടര്‍ കൂട്ടിച്ചേര്‍ക്കുന്നു.
Leave a Reply