Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 23, 2024 9:30 pm

Menu

Published on May 23, 2013 at 6:09 am

എൻട്രൻസ് പരീക്ഷാ ഫലം ഇന്ന്

kerala-entrance-result-2013

തിരുവനന്തപുരം: ഏപ്രില്‍ 22 മുതല്‍ 25 വരെ നടന്ന കേരള മെഡിക്കല്‍ (എം.ബി.ബി.എസ്/ബി.ഡി.എസ് ഒഴികെ) പ്രവേശ പരീക്ഷയുടെ റാങ്ക്ലിസ്റ്റും ആയുര്‍വേദ റാങ്ക്ലിസ്റ്റും എന്‍ജിനീയറിങ് പ്രവേശ പരീക്ഷയില്‍ വിദ്യാര്‍ഥികള്‍ക്ക് ലഭിച്ച സ്കോറും വ്യാഴാഴ്ച ഉച്ചക്ക് ശേഷം 1.30ന് മന്ത്രി പി.കെ. അബ്ദുറബ്ബ് സെക്രട്ടേറിയറ്റ് പി.ആര്‍.ചേംബറില്‍ പ്രഖ്യാപിക്കും.
പരീക്ഷാഫലം www.cee.kerala.gov.in, http:keralaresults.nic.in, http://results.kerala.nic.in വെബ്സൈറ്റുകളില്‍ ലഭ്യമാണ്. പ്ളസ് ടു ഫിസിക്സ്, കെമിസ്ട്രി, മാത്സ് പരീക്ഷകളില്‍ ലഭിച്ച മാര്‍ക്ക് കൂടി പരിഗണിച്ച് എന്‍ജിനീയറിങ് റാങ്ക് ലിസ്റ്റ് മൂന്നാഴ്ചക്ക് ശേഷം പ്രസിദ്ധീകരിക്കും.
ദേശീയതലത്തില്‍ നടത്തിയ ‘നീറ്റ്’ പരീക്ഷയെ അടിസ്ഥാനപ്പെടുത്തിയാണ് എം.ബി.ബി.എസ്/ ബി.ഡി.എസ് കോഴ്സുകളിലേക്കുള്ള പ്രവേശം.

Loading...

Leave a Reply

Your email address will not be published.

More News