Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

March 23, 2025 3:52 am

Menu

Published on June 20, 2013 at 6:47 am

വി.എച്ച്.എസ്.ഇ: ഒന്നാംവര്‍ഷ പരീക്ഷയുടെ സ്കോറുകള്‍ പ്രസിദ്ധീകരിച്ചു.

kerala-examination-results-2013-vhse-first-year-results-declared

തിരുവനന്തപുരം: വൊക്കേഷനല്‍ ഹയര്‍ സെക്കന്‍ഡറി വിദ്യാഭ്യാസ വകുപ്പ് 2013 മാര്‍ച്ചില്‍ നടത്തിയ ഒന്നാംവര്‍ഷ പരീക്ഷയുടെ സ്കോറുകള്‍ പ്രസിദ്ധീകരിച്ചു. www.results.kerala.nic.in, www.vhsexaminationkerala. gov.in എന്നീ സൈറ്റുകളില്‍ സ്കോര്‍ ലഭ്യമാണ്. ഉത്തരക്കടലാസുകളുടെ പുനര്‍മൂല്യനിര്‍ണയത്തിനും സൂക്ഷ്മ പരിശോധനക്കുമുള്ള അപേക്ഷകള്‍ ജൂലൈ ആറുവരെ സംസ്ഥാനത്തെ ഏതെങ്കിലും ട്രഷറിയില്‍ നിശ്ചിത ഫീസൊടുക്കി അസ്സല്‍ ചെലാന്‍, വെബ്സൈറ്റില്‍നിന്ന് ലഭിക്കുന്ന സ്കോര്‍ഷീറ്റ് എന്നിവ സഹിതം സെക്രട്ടറി, വൊക്കേഷനല്‍ ഹയര്‍ സെക്കന്‍ഡറി പരീക്ഷാ വിഭാഗം, ഹൗസിങ് ബോര്‍ഡ് ബില്‍ഡിങ്, ശാന്തിനഗര്‍, തിരുവനന്തപുരം-01 എന്ന വിലാസത്തില്‍ രജിസ്റ്റര്‍ ചെയ്ത് അയക്കാം. ഫോറങ്ങളുടെ മാതൃക പരീക്ഷാ കേന്ദ്രങ്ങളില്‍ ലഭിക്കും. പുനര്‍മൂല്യനിര്‍ണയത്തിന് പേപ്പറൊന്നിന് 400 രൂപയും സൂക്ഷ്മ പരിശോധനക്ക് 75 രൂപ പ്രകാരവും ‘0202-01-102-93-VHSE Fees എന്ന ശീര്‍ഷകത്തില്‍ അടയ്ക്കാം.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News