Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
2013-14 അധ്യയനവര്‍ഷത്തെ ഇന്റഗ്രേറ്റഡ് പഞ്ചവത്സര എല്‍എല്‍ബി കോഴ്സിലേക്കുള്ള പ്രവേശനപരീക്ഷയ്ക്ക് അപേക്ഷ ക്ഷണിച്ചു. തിരുവനന്തപുരം, എറണാകുളം, തൃശൂര്‍, കോഴിക്കോട് എന്നീകേന്ദ്രങ്ങളില്‍ ജൂലൈ 14ന് പരീക്ഷ നടത്തും. ഇതിനായി 15 മുതല്‍ 27 വരെ പ്രവേശന പരീക്ഷാ കമീഷണറുടെ www.cee.kerala.gov.in എന്ന വെബ്സൈറ്റ് വഴി ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കാം.
അപേക്ഷാ ഫീസ് ജനറല്‍/എസ്ഇബിസി വിഭാഗത്തിന് 600 രൂപയും പട്ടികജാതി/പട്ടികവര്‍ഗ വിഭാഗത്തിന് 300 രൂപയും ആണ്. ഓണ്‍ലൈന്‍ അപേക്ഷയുടെ പ്രിന്റൗട്ട് അനുബന്ധ രേഖകള്‍ സഹിതം 28ന് വൈകിട്ട് അഞ്ചിനുമുമ്പ് നേരിട്ടോ/രജിസ്റ്റേര്‍ഡ് തപാല്‍/ സ്പീഡ് പോസ്റ്റ് മുഖാന്തരമോ കമീഷണര്‍ ഫോര്‍ എന്‍ട്രന്‍സ് എക്സാമിനേഷന്‍സ്, ഹൗസിങ് ബോര്‍ഡ് ബില്‍ഡിങ്, ശാന്തിനഗര്‍, തിരുവനന്തപുരം 695001 എന്ന വിലാസത്തില്‍ എത്തിക്കേണ്ടതാണ്. പ്രവേശന പരീക്ഷയുടെ വിശദാംശങ്ങള്‍ അടങ്ങുന്ന പ്രോസ്പെക്ടസും വിജ്ഞാപനവും വെബ്സൈറ്റില്‍ ലഭ്യമാണ്.
Leave a Reply