Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 24, 2024 4:02 am

Menu

Published on May 10, 2013 at 5:20 am

പ്ലസ് വണ്‍ പ്രവേശനം: 15 മുതല്‍ അപേക്ഷിക്കാം

kerala-plus-one-admission-2013-from-may-15

തിരു: പ്ലസ് വണ്‍ ഏകജാലക പ്രവേശനത്തിന്റെ അപേക്ഷാഫോറവും പ്രോസ്പെക്ടസും 15 മുതല്‍ സ്കൂളുകളില്‍നിന്ന് ലഭിക്കും. പൂരിപ്പിച്ച അപേക്ഷ അന്നുമുതല്‍ തന്നെ സമര്‍പ്പിക്കാം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി മെയ് 27. ആദ്യ അലോട്ട്മെന്റ് ജൂണ്‍ 10നും മുഖ്യ അലോട്ട്മെന്റുകള്‍ ജൂണ്‍ 25നുമായിരിക്കും. ജൂണ്‍ 26ന് ക്ലാസ് ആരംഭിക്കും. പ്രോസ്പെക്ടസില്‍ തീയതി തെറ്റായി രേഖപ്പെടുത്തിയതാണ് വെള്ളിയാഴ്ച മുതല്‍ പ്രവേശന നടപടികള്‍ തുടങ്ങുമെന്ന് പ്രചരിക്കാന്‍ കാരണമായതെന്ന് ഹയര്‍സെക്കന്‍ഡറി ഡയറക്ടറേറ്റ് അറിയിച്ചു. വിദ്യാര്‍ഥിക്ക് ജില്ലയിലെ ഏത് സ്കൂളില്‍നിന്നും അപേക്ഷ വാങ്ങുകയും ഏത് സ്കൂളിലും സമര്‍പ്പിക്കുകയും ചെയ്യാം. അപേക്ഷ ഓണ്‍ലൈനായും സമര്‍പ്പിക്കാം. സ്റ്റേറ്റ് സിലബസില്‍ ഇക്കൊല്ലം എസ്എസ്എല്‍സി പാസായ വിദ്യാര്‍ഥികള്‍ അപേക്ഷയോടൊപ്പം മാര്‍ക്ക്ലിസ്റ്റിന്റെ ഇന്റര്‍നെറ്റ് കോപ്പി വച്ചാല്‍ മതി. ഒരു ജില്ലയിലെ എത്ര സ്കൂളില്‍ അപേക്ഷിക്കുന്നതിനും ഒറ്റ അപേക്ഷാഫോം മതി. ലഭിച്ച ഗ്രേഡിന്റെ അടിസ്ഥാനത്തില്‍ ഏതൊക്കെ സ്കൂളില്‍ പ്രവേശനത്തിന് സാധ്യതയുണ്ടെന്ന് വിദ്യാര്‍ഥികള്‍ക്ക് ംംം.വരെമു.സലൃമഹമ.ഴീ്.ശി എന്ന വെബ്സൈറ്റില്‍ അറിയാം. സ്കൂള്‍ അടിസ്ഥാനത്തിലോ, കോഴ്സ് അടിസ്ഥാനത്തിലോ, കാറ്റഗറി അടിസ്ഥാനത്തിലോ ഇവയെല്ലാം ചേര്‍ത്തോ അവസാന റാങ്ക് വിവരം പരിശോധിക്കാം.

Loading...

Leave a Reply

Your email address will not be published.

More News