Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

May 2, 2024 3:31 am

Menu

Published on June 13, 2013 at 8:42 am

വിഎച്ച്എസ്ഇ രണ്ടാം അലോട്ട്മെന്‍റ് പ്രവേശനം 22വരെ

kerala-vhsc-second-allotment-till-22-june

വൊക്കേഷണല്‍ ഹയര്‍സെക്കണ്ടറി ഒന്നാം വര്‍ഷം ഏകജാലക പ്രവേശനത്തിനുള്ള രണ്ടാം അലോട്ട്മെന്‍റ് വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ചു. വെബ്സൈറ്റ് വിലാസം www.vhscap.kerala.gov.in. വെബ്സൈറ്റില്‍ വ്യൂ യുവര്‍ സെക്കന്‍റ് അലോട്ട്മെന്‍റ് എന്ന ലിങ്കില്‍ അപേക്ഷാ നന്പരും, ജനനത്തീയതിയും നല്‍കി അപേക്ഷകര്‍ക്ക് അലോട്ട്മെന്‍റ് വിവരങ്ങളറിയാനും, അലോട്ട്മെന്‍റ് സ്ലിപ്പ് ഡൌണ്‍ലോഡ് ചെയ്യാനും കഴിയും. രണ്ടാം അലോട്ട്മെന്‍റിന്‍റെ അടിസ്ഥാനത്തില്‍ ഇന്നു മുതല്‍ 22വരെ സ്കൂളുകളില്‍ അഡ്മിഷന്‍ നേടാം.രണ്ടാം അലോട്ട്മെന്‍റ് ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടുള്ള വിദ്യാര്‍ത്ഥികള്‍ വൈകുന്നേരം 4 മണിക്ക് മുന്‍പ് അഡ്മിഷന്‍ ലഭിച്ച സ്കൂളില്‍ റിപ്പോര്‍ട്ട് ചെയ്ത് അഡ്മിഷന്‍ നേടണം. അല്ലാത്ത പക്ഷം വിദ്യാര്‍ത്ഥി അഡ്മിഷന്‍ പ്രോസസില്‍ നിന്ന് പുറത്താകും. മൂന്നാം അലോട്ട്മെന്‍റ് ഈ മാസം 25ന് പ്രസിദ്ധീകരിക്കും.

Loading...

Leave a Reply

Your email address will not be published.

More News