Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 26, 2024 2:00 pm

Menu

Published on June 1, 2015 at 11:33 am

മൂന്നുലക്ഷം കുട്ടികൾ ഒന്നാം ക്ളാസിലേക്ക്

keralaschool-opening-package

തിരുവനന്തപുരം∙ ഒട്ടേറെ പുതുമകളുമായി പുതിയ അധ്യയനവർഷത്തിന് ഇന്നു തുടക്കം. ഒന്നാംക്ലാസിലേക്കു മൂന്നുലക്ഷത്തിലധികം കുട്ടികൾ ഇന്ന് സ്കൂൾ പഠനം ആരംഭിക്കും . സംസ്ഥാനതല പ്രവേശനോൽസവം വയനാട് കമ്പളക്കാട് ഗവ. യുപി സ്കൂളിൽ മന്ത്രി പി.കെ. അബ്ദുറബ് ഉദ്ഘാടനം ചെയ്യും. ആരോഗ്യവകുപ്പിന്റെ പരിശോധനയിൽ അടിസ്ഥാനസൗകര്യങ്ങളിൽ പോരായ്മ കണ്ടെത്തിയ സ്കൂളുകളിൽ തിരുത്തൽ നടപടികൾ പൂർത്തിയാക്കി.

ഒട്ടനവധി മാറ്റങ്ങൾ ഈ അധ്യയന വർഷം മുതൽ പ്രാവർത്തികമാക്കാനാണ് തീരുമാനം

∙ ഒന്നാംക്ലാസിലെത്തുന്ന മുഴുവൻ കുട്ടികൾക്കും ബാഗും കുടയും പുസ്തകങ്ങളും ഉൾപ്പെടെ സമ്മാനങ്ങൾ.

∙വെള്ളിയാഴ്‌ചകളിൽ 9.30 മുതൽ 4.30 വരെ ക്ലാസ്.

∙ഒന്നു മുതൽ ഒൻപതുവരെ ക്ലാസുകളിൽ സർഗവേളയ്‌ക്ക് ഒരു പീരിയഡ്.

∙പുതിയ സ്‌കൂൾ വർഷം ദിവസം എട്ടു പീരിയഡ് ടൈംടേബിൾ.

∙യുപി ക്ലാസുകളിൽ പ്രത്യേക ലൈബ്രറി പീരിയഡ്.

∙എയ്‌ഡഡ് സ്‌കൂളുകളിലെ മുഴുവൻ പെൺകുട്ടികൾക്കും ബിപിഎൽ, എസ്‌സി വിഭാഗം ആൺകുട്ടികൾക്കും സൗജന്യയൂണിഫോം.

∙പഠിക്കാനും പരീക്ഷയ്‌ക്കും ഡിജിറ്റൽ പാഠപുസ്‌തകം.

∙പാഠപുസ്‌തകങ്ങൾ മൊബൈൽ ഫോണിൽ വരെ.

∙എൽപി ക്ലാസുകളിൽ ഇംഗ്ലിഷ് പഠിപ്പിക്കാൻ പീരിയഡ്.

∙എൽപി, യുപി സ്‌കൂളുകളുടെ പേരിൽ വിദ്യാഭ്യാസ അവകാശനിയമം അനുസരിച്ച് നേരിയ മാറ്റം.

∙ഒൻപതിലും പത്തിലും ഒഴികെ പ്രീപ്രൈമറി മുതൽ പ്ലസ്‌ ടു വരെ പുതിയ പാഠ്യപദ്ധതി.

∙പ്രവേശനോൽ‌സവത്തിൽ വിദ്യാർഥികളെ വരവേൽക്കാൻ മധു ബാലകൃഷ്‌ണന്റെ ഗാനം.

∙ എല്ലാ സ്കൂളുകളിലും വിദ്യാർഥികൾക്കായി പരാതിപ്പെട്ടി

വിദ്യാർഥികളുടെ വരവും പോക്കും അറിയാം

ഓരോ വിദ്യാർഥിയും എപ്പോൾ സ്‌കൂൾ ഗേറ്റ് കടന്നെത്തിയെന്നും എപ്പോൾ പുറത്തിറങ്ങിയെന്നും പ്രിൻസിപ്പലിനും മാതാപിതാക്കൾക്കും അപ്പപ്പോൾ സന്ദേശം ലഭിക്കുന്ന ഇലക്‌ട്രോണിക് ഐഡി കാർഡ് സംവിധാനത്തിനും സ്‌കൂളുകളിൽ ആലോചന. കുട്ടികളുടെ സുരക്ഷ ഉറപ്പുവരുത്താൻ സഹായിക്കുന്ന റേഡിയോ ഫ്രീക്വൻസി ഐഡന്റിഫിക്കേഷൻ (ആർഎഫ്‌ഐഡി) സംവിധാനം നടപ്പാക്കാനായി സംസ്‌ഥാനത്തെ നൂറ്റൻപതോളം സ്‌കൂളുകൾ പ്രാഥമിക ചർച്ച പൂർത്തിയായി.

Loading...

Leave a Reply

Your email address will not be published.

More News