Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

June 21, 2025 7:01 pm

Menu

Published on January 16, 2015 at 12:56 pm

ഡൽഹിയിൽ കേജരിവാളിനെ നേരിടാൻ കിരണ്‍ ബേദി

kiran-bedi_joins_bjp_may-_competing_against_kejari-warl_

ന്യൂഡൽഹി: ഡൽഹി നിയമസഭ തിരഞ്ഞെടുപ്പിൽ മുൻ മുഖ്യമന്ത്രിയും ആം ആദ്മി നേതാവുമായ അരവിന്ദ് കേജരിവാളിനെ നേരിടാൻ ബി.ജെ.പി ഇത്തവണ രംഗത്തിറക്കുന്നത് മുൻ ഐ.പി.എസ് ഉദ്യോഗസ്ഥയായ കിരണ്‍ ബേദിയെയാണ്. അന്നാ ഹസാരെ ടീം അംഗമാണ് കിരണ്‍ ബേദി. ഇന്നലെയാണ് കിരണ്‍ബേദി ബി.ജെ.പിയിൽ ചേര്‍ന്നത്. ബി.ജെ.പി അദ്ധ്യക്ഷന്‍ അമിത് ഷായുടെ സാന്നിദ്ധ്യത്തിൽ നടന്ന ചടങ്ങിലാണ് ഇന്ത്യയുടെ ആദ്യ വനിത ഐ.പി.എസ് ഉദ്യോഗസ്ഥയായ കിരണ്‍ ബേദി ബി.ജെ.പി യിൽ ചേർന്നത്. പാർട്ടി ആസ്ഥാനത്ത് നടന്ന ചടങ്ങിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയെ കണ്ടതിനെ ശേഷമാണ് ടോൾ ഫ്രീ നമ്പറിലേക്ക് ഡയൽ ചെയ്ത് കിരണ്‍ ബേദി ബി.ജെ.പി അംഗമായത്. ബി.ജെ.പി യിലേക്കുള്ള കിരണ്‍ ബേദിയുടെ ഈ കടന്നുവരവ് തീർച്ചയായും ഡൽഹി തിരഞ്ഞെടുപ്പിൽ കേജരിവാളിനെതിരെ ഉയർത്തിക്കാട്ടാനുള്ള ബിജെപി യുടെ ശക്തമായ ആയുധമായിരിക്കും. കിരണ്‍ ബേദി മുഖ്യമന്ത്രി സ്ഥാനാർത്ഥിയാണോ എന്ന ചോദ്യത്തിന് അമിത് ഷാ മറുപടി നൽകിയിട്ടില്ല. കിരണ്‍ ബേദി സ്ഥാനാർത്ഥിയായിരിക്കുമെന്ന് അമിത്ഷാ പറഞ്ഞു. അഴിമതി വിരുദ്ധ പോരാട്ടങ്ങളിൽ മുൻനിരയിൽ പ്രവർത്തിച്ച കിരണ്‍ ബേദിയിലൂടെ കേജരിവാളിന്റെ പ്രതിരോധത്തെ തടയുക എന്നതാണ് ബി.ജെ.പി യുടെ തന്ത്രം. രാഷ്ട്രീയത്തിലേക്ക് വരാൻ പ്രചോദനമായത് മോദിയുടെ പ്രവർത്തനമാണ്. തലസ്ഥാനത്ത് തന്റെ 40 വർഷത്തെ ഭരണനിർവഹണ പ്രവർത്തനം ഡൽഹിയുടെ സുസ്ഥിരവികസനത്തിന് പ്രചോദനമാകുമെന്ന് കിരണ്‍ ബേദി പറഞ്ഞു.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News