Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ചെന്നൈ: ജയലളിതയെ കുറ്റവിമുക്തയാക്കിയ കോടതി വിധിയിലുള്ള അതൃപ്തി, ചലച്ചിത്ര നടിയും കോണ്‍ഗ്രസ് നേതാവുമായ ഖുശ്ബു ട്വിറ്റെറിലൂടെ വ്യക്തമാക്കി. തമിഴകം മുഴുവന്‍ ജയലളിതയുടെ ശിക്ഷ റദ്ദാക്കിയത് ഉത്സവമാക്കിയപ്പോള്‍ അതിനെ ചോദ്യം ചെയുന്ന തരത്തിലുള്ള പ്രതികരണമായിരുന്നു ഖുശ്ബുവിന്റേത് .ചെയ്ത പ്രവർത്തികളിൽ കുറ്റബോധമില്ലാതെ ജയലളിതക്ക് എങ്ങനെ ഉറങ്ങാൻ സാധിക്കും എന്നാണ് ഖുശ്ബുവിന്റെ ചോദ്യം . അക്വിറ്റഡ് എന്ന ഒറ്റവാക്കിലൂടെ ജയലളിതയുടെ കുറ്റങ്ങള്‍ ഇല്ലാതാവില്ലെന്നും ഖുശ്ബു ട്വീറ്റ് ചെയ്തു.
ജയലളിതക്കായി എഐഎഡിഎംകെ പ്രവര്‍ത്തകര്‍ നടത്തുന്ന പൂജാവിധികള്‍ക്കെതിരെയും ഖുശ്ബു പ്രതികരിച്ചിട്ടുണ്ട്.തെറ്റ് ചെയ്യാൻ ജനങ്ങളെ പ്രോത്സാഹിപ്പിക്കുന്ന തരത്തിലുള്ള നടപടികളാണ് ഇവയെന്നും കൂടുതൽ പണം മുടക്കി പൂജകൾ ചെയ്‌താൽ ഏത് നിയമത്തിൽ നിന്നും ദൈവം രക്ഷിക്കുമെന്ന വിശ്വാസം ജനങ്ങലിലുണ്ടാക്കുമെന്നും ഖുശ്ബു പറഞ്ഞു.
ഡിഎംകെയില്‍ നിന്ന് പുറത്ത് പോയശേഷമാണ് ഖുശ്ബു കോണ്‍ഗ്രസില്‍ ചേരുന്നത്. കഴിഞ്ഞ സെപ്റ്റംബര്‍ 27 നാണ് കര്‍ണ്ണാടക പ്രത്യേക കോടതി, കേസില്‍ ജയലളിതയ്ക്ക് നാല് വര്‍ഷം തടവും നൂറ് കോടി രൂപ പിഴയും വിധിക്കുന്നത്
Leave a Reply