Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

June 24, 2026 2:24 pm

Menu

Published on October 5, 2013 at 12:05 pm

ലാലു പ്രസാദ്‌ അധ്യാപകനായി ജയിലില്‍;ദിവസക്കൂലി 25 രൂപ!

lalu-prasad-teach-jail-inmates-political-management-lesson

റാഞ്ചി: കാലിത്തീറ്റ കുംഭകോണക്കേസില്‍ അഞ്ച്‌ വര്‍ഷത്തെ കഠിനതടവ്‌ ലഭിച്ച ബീഹാര്‍ മുന്‍ മുഖ്യമന്ത്രി ലാലു പ്രസാദ്‌ യാദവ്‌ ജയിലിലെ അധ്യാപകനാവും. രാഷ്‌ട്രമീമാംസയും മാനേജ്‌മെന്റും പഠിപ്പിക്കാന്‍ ലാലുവിനെ നിയോഗിക്കാനാണ്‌ ജയിലധികൃതരുടെ തീരുമാനം.
കഠിന തടവിനു വിധിച്ചിരിക്കുന്നതിനാല്‍ ലാലുവിന്‌ ജയില്‍ നിയമപ്രകാരം ജോലിചെയ്യേണ്ടതുണ്ട്‌. എന്നാല്‍, പ്രായം കണക്കിലെടുത്ത്‌ കഠിന ജോലിയൊന്നും നല്‍കാനാവില്ല. അതിനാലാണ്‌ ലാലുവിനെ അധ്യാപകവൃത്തി ഏല്‍പ്പിക്കാന്‍ തീരുമാനിച്ചിരിക്കുന്നത്‌. ദിവസം 25 രൂപ ശമ്പളമായിരിക്കും ആര്‍ജെഡി നേതാവിന്‌ ലഭിക്കുന്നത്‌.
രാഷ്‌ട്രമീമാംസയില്‍ ബിരുദമുളള ലാലു പ്രസാദ്‌ യാദവ്‌ റെയില്‍വെ മന്ത്രിയായിരിക്കുമ്പോള്‍ ഹവാര്‍ഡ്‌ ബിസിനസ്‌ സ്‌കൂളിലും അഹമ്മദാബാദിലെ ഇന്ത്യന്‍ ഇന്‍സ്‌റ്റിറ്റൂട്ടിലും പ്രഭാഷണങ്ങള്‍ നടത്തിയിട്ടുണ്ട്‌.
ജയിലില്‍ മൂവായിരത്തോളം തടവുകാരാണുളളത്‌. ഇതില്‍ ഇരുന്നൂറോളം പേര്‍ ഇന്റര്‍മീഡിയറ്റ്‌ പരീക്ഷയ്‌ക്കും നൂറ്‌ പേര്‍ ബിരുദ പരീക്ഷയ്‌ക്കും അന്‍പത്‌ പേര്‍ ബിരുദാനന്തരബിരുദ പരീക്ഷയ്‌ക്കും തയ്യാറെടുക്കുന്നുണ്ട്‌.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News