Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

March 29, 2024 5:22 am

Menu

Published on January 27, 2015 at 1:10 pm

സര്‍ട്ടിഫിക്കറ്റുകള്‍ ലാമിനേറ്റ് ചെയ്യുന്നവര്‍ സൂക്ഷിക്കുക; ഉപരിപഠന പ്രവേശനത്തിന് ഇവ നിരസിക്കപ്പെട്ടേക്കാം

laminated-certificates-will-be-rejected-for-higher-studies

പത്താം ക്ലാസ് സർട്ടിഫിക്കറ്റ് കേടുപാടുകൾ വരാതെ സൂക്ഷിക്കാൻ ലാമിനേറ്റ് ചെയ്യുന്നവർ ഈ വാർത്ത തീർച്ചയായും ഇത് വായിച്ചിരിക്കണം. ലാമിനേറ്റ് ചെയ്ത സര്‍ട്ടിഫിക്കറ്റുകള്‍ നിങ്ങളുടെ ഉപരിപഠന പ്രവേശനത്തിന് ചിലപ്പോൾ നിഷേധിക്കപ്പെട്ടേക്കാം. കളര്‍ ഫോട്ടോസ്റ്റാറ്റുകള്‍ കൂടി വന്നതോടെ ലാമിനേറ്റ് ചെയ്ത സര്‍ട്ടിഫിക്കറ്റുകള്‍ ഇപ്പോൾ ആരും സ്വീകരിക്കുന്നില്ല. സര്‍ട്ടിഫിക്കറ്റുകള്‍ ലാമിനേറ്റ് ചെയ്താല്‍ അത് യഥാര്‍ഥത്തിലുള്ളതാണോ, വ്യാജമാണോ തുടങ്ങിയ കാര്യങ്ങള്‍ പരിശോധിക്കാന്‍ ബുദ്ധിമുട്ടായതിനെ തുടർന്നാണ്‌ ഇത്തരത്തിലൊരു തീരുമാനം. ഉപരിപഠനത്തിനുള്ള പ്രവേശത്തിനും, എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ പേര് റജിസ്റ്റര്‍ ചെയ്യുന്നതിനും ഇത്തരം സര്‍ട്ടിഫിക്കറ്റുകള്‍ നിരസിക്കപ്പെട്ടേക്കാം. സര്‍ട്ടിഫിക്കറ്റിലെ ലാമിനേഷന്‍ പൊളിഞ്ഞു പോരുന്നതോടൊപ്പം ചില അക്ഷരങ്ങളും ഒട്ടിപ്പിടിച്ച് ഇളകുമെന്നതും ഇത് നിഷേധിക്കപ്പെടാൻ ഒരു കാരണമാണ്. ഇതിന് മുമ്പ് പത്താം ക്ലാസ് സര്‍ട്ടിഫിക്കറ്റ് ബുക്ക് രൂപത്തിലുള്ളതായിരുന്നു. എന്നാൽ ഇപ്പോൾ കാര്‍ഡ് രൂപത്തിലുള്ള സർട്ടിഫിക്കറ്റ് ലാമിനേറ്റ് ചെയ്ത് സൂക്ഷിക്കാന്‍ എളുപ്പമാണ്. കളര്‍ഫോട്ടോസ്റ്റാറ്റുകള്‍ നിലവിലുള്ളതിനാല്‍ പല രീതിയില്‍ തട്ടിപ്പുകള്‍ നടക്കുന്ന സാഹചര്യത്തിലാണ് സര്‍ട്ടിഫിക്കറ്റുകളില്‍നിന്ന് ലാമിനേഷന്‍ പുറത്തായത്. സര്‍ട്ടിഫിക്കറ്റുകള്‍ ലാമിനേറ്റ് ചെയ്യരുതെന്ന് സ്കൂളുകളില്‍ നിന്നുതന്നെ നിര്‍ദേശം നല്‍കണമെന്ന് വിദ്യാഭ്യാസ വകുപ്പ് ആവശ്യപ്പെട്ടിരുന്നതായി അറിയിച്ചു. അതിനാൽ ഇനി സർട്ടിഫിക്കറ്റുകൾ ഫയലിലാക്കി സൂക്ഷിക്കുന്നതാണ് നല്ലത്.

Loading...

Leave a Reply

Your email address will not be published.

More News