Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

May 5, 2024 8:43 am

Menu

Published on August 7, 2015 at 4:44 pm

സോഷ്യല്‍ മീഡിയകള്‍ക്ക് നിയന്ത്രണം വേണമെന്ന് സുപ്രീം കോടതി

law-making-to-control-social-media-supreme-court

ന്യൂഡല്‍ഹി: സോഷ്യല്‍ മീഡിയകളിലൂടെ അപകീര്‍ത്തികരവും വിദ്വേഷവും പരത്തുന്ന സന്ദേശങ്ങള്‍ പ്രചരിക്കുന്നത് തടയണമെന്ന് സുപ്രീംകോടതി. ഇതിനാവശ്യമായ ശക്തമായ നിയമം വേണമെന്ന് ജസ്റ്റിസ് ദീപക് മിശ്ര, ജസ്റ്റിസ് പ്രഫുല്ല സി പന്ത് എന്നിവരടങ്ങുന്ന ഡിവിഷന്‍ ബഞ്ചാണ് നിര്‍ദേശിച്ചത്. നിയമവ്യവസ്ഥയിലെ സെക്ഷന്‍ 66 എ തീര്‍ത്തും ദുര്‍ബലവും ശരിയായ വിധം ചിട്ടപ്പെടുത്താതുമായതുകൊണ്ട് റദ്ദാക്കേണ്ടി വന്നിട്ടുണ്ട്. പല കാര്യങ്ങളിലും ശക്തമായ നിയമത്തിന് രൂപം നല്‍കണമെന്ന് പാര്‍ലമെന്റിനോട് കോടതി നേരത്തെ ആവശ്യപ്പെട്ടിട്ടുണ്ട്. ഇക്കാര്യത്തിലും ഇത്തരമൊരു നിര്‍ദേശമാണ് മുന്നോട്ടുവയ്ക്കുന്നതെന്ന് ഡിവിഷന്‍ ബഞ്ച് വ്യക്തമാക്കി.
താന്‍ ഒരു ബലാത്സംഗ കേസില്‍ പ്രതിയാണെന്ന തെറ്റായ വാര്‍ത്ത വാട്ട്‌സ്ആപ് വഴി പ്രചരിപ്പിക്കപ്പെട്ടത് മുതിര്‍ന്ന അഭിഭാഷകനായ എല്‍ നാഗേശ്വര ചൂണ്ടിക്കാട്ടിയപ്പോഴായിരുന്നു കോടതിയുടെ ഇടപെടല്‍. സുപ്രീംകോടതി ബാര്‍ അസോസിയേഷന്‍ സെക്രട്ടറി അറിയിച്ചപ്പോള്‍ മാത്രമാണ് ഇത്തരമൊരു വ്യാജ പ്രചരണം നടക്കുന്ന കാര്യം തന്റെ ശ്രദ്ധയില്‍പ്പെട്ടതെന്ന് നാഗേശ്വര റാവു അറിയിച്ചു. തന്നെക്കുറിച്ച് തെറ്റായ വാര്‍ത്ത സോഷ്യല്‍ മീഡിയയിലൂടെ പ്രചരിച്ച കാര്യം മറ്റൊരു സീനിയര്‍ അഭിഭാഷകനായ കെ പരാശരനും കോടതിയുടെ ശ്രദ്ധയില്‍പ്പെടുത്തി.

Loading...

Leave a Reply

Your email address will not be published.

More News