Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
കേൾക്കുമ്പോൾ അവിശ്വസനീയമെന്ന് തോന്നുമെങ്കിലും സംഭവം സത്യമാണ്.വെറുമൊരു പ്ലാസ്റ്റിക് ഷീറ്റ് ചുരുട്ടി റോളാക്കാവുന്ന പുതിയ ടിവിയ്ക്ക് രൂപംനല്‍കിയിരിക്കുകയാണ് എൽ ജി കമ്പനി. ചുരുട്ടിയെടുത്ത് ചെറിയൊരു കാര്‍ബോര്‍ഡ് ട്യൂബിനകത്താക്കി എവിടെയും കൊണ്ടുനടക്കാവുന്ന ടിവിയാണിത്. 18 ഇഞ്ച് വിസ്താരമുള്ള ഇത്തരമൊരു ഒ.എല്‍.ഇ.ഡി. ഡിസ്‌പ്ലേയ്ക്ക് ( OLED display ) രൂപംനല്‍കിയതായി എല്‍ജി പ്രസ്താവനയില്‍ അറിയിച്ചു.
200 X 810 ആണ് ഇതിൻറെ റിസല്യൂഷന്‍.ഹൈഡെഫിനിഷന്‍ (എച്ച്ഡി) ക്ലാസില്‍പെട്ട ഡിസ്‌പ്ലേയാണ് ചുരുട്ടിയെടുക്കാവുന്ന ഒ.എല്‍.ഇ.ഡി. പാനലിനുള്ളത്.
പാനലിനെ വെറും ആറ് സെന്റീമീറ്റര്‍ വ്യാസത്തിലേക്ക് ചുരുട്ടിയെടുക്കാന്‍ കഴിയുമെന്നും കമ്പനി പ്രസ്താവനയില്‍ അവകാശപ്പെടുന്നു. ഇത് കൂടാതെ സുതാര്യ എല്‍.സി.ഡി. ഡിസ്‌പ്ലേകള്‍ക്ക് പകരം ഉപയോഗിക്കാന്‍ പറ്റുന്ന സുതാര്യ ഒ.എല്‍.ഇ.ഡി. ഡിസ്‌പ്ലേയും എല്‍ജി വികസിപ്പിച്ചിട്ടുണ്ട്.
ഇപ്പോഴത്തെ ഫ്ളാറ്റ് സ്‌ക്രീന്‍ ടിവികളുടെ വലിപ്പമനുസരിച്ച് നോക്കുമ്പോള്‍ 18 ഇഞ്ച് ഇത്തിരി ചെറുതല്ലേ എന്ന് തോന്നിയേക്കാം. എന്നാല്‍ 2017 ഓടെ ചുരുട്ടിയെടുക്കാവുന്ന 60 ഇഞ്ച് ടിവി രംഗത്തെത്തിക്കുകയാണ് എല്‍ജിയുടെ ലക്ഷ്യം. കമ്പ്യൂട്ടിങ് രംഗത്ത് വ്യാപകമായിക്കൊണ്ടിരിക്കുന്ന ഓഗ്‌മെന്റഡ് റിയാലിറ്റി രംഗത്തും സുതാര്യ ഒ.എല്‍.ഇ.ഡി. ഡിസ്‌പ്ലേയ്ക്ക് വലിയ സാധ്യയുണ്ടെന്ന് വിലയിരുത്തപ്പെടുന്നു
Leave a Reply