Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ഭോപാൽ: ഇലക്ട്രിസിറ്റി പോസ്റ്റിൽ അറ്റകുറ്റപണികൾ നടത്തുന്നതിനിടെ ലൈൻമാൻ ഷോക്കടിച്ചു മരിച്ചു.ഭോപാലിലെ മക്രോണിയയില്‍ ഹേമരാജ് ലോധിയെന്ന ലൈന്‍മാനാണ് ഷോക്കടിച്ചു മരിച്ചത്. അറ്റകുറ്റ പണിക്കായി ലൈന്‍ ഓഫ് ചെയ്തു പണി ചെയ്തു കൊണ്ടിരിക്കെ പെട്ടെന്ന് കറൻറ് വന്നപ്പോൾ ഹേമരാജിന് ഷോക്കടിക്കുകയായിരുന്നു.ഏതോ ജീവനക്കാരൻറെ അശ്രദ്ധമായ ഇടപെടലാണ് ഹേമരാജിൻറെ ജീവൻ നഷ്ട്ടപ്പെടാൻ കാരണമായത്. ഷോക്കടിച്ചതിനു ശേഷവും വൈദുതി ബന്ധം തുടർന്നതിനാൽ അര മണിക്കൂറോളം ഹേമരാജിൻറെ ശരീരം പോസ്റ്റിൽ തൂങ്ങിക്കിടന്നു.പിന്നീട് നാട്ടുകാരാണ് ശരീരം പോസ്റ്റിൽ നിന്നും താഴെയെത്തിച്ചത്.മരണ ശേഷവും വൈദ്യുതി ബന്ധം തുടർന്നതിനാൽ ഏണിയും കമ്പും കയറുമൊക്കെ ഉപയോഗിച്ചായിരുന്നു ഹേമരാജിൻറെ ശരീരം താഴെയെത്തിച്ചത്.സംഭവത്തിൽ പ്രതിഷേധിച്ച് എസ്സൽ വൈദ്യുതി കമ്പനി ഓഫീസിനു നേരെ ആക്രമണങ്ങൾ ഉണ്ടായി.കൂടാതെ വൈകുന്നേരത്തോടെ ഓഫീസ് പൂട്ടുകയും പോലീസ് കാവലേർപ്പെടുത്തുകയും ചെയ്തു.
Leave a Reply