Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ഏറെ വിവാദങ്ങൾ സൃഷ്ടിച്ചുകൊണ്ടാണ് ആധാരകാർഡ് ഇന്ത്യയിൽ തുടങ്ങിയത്.ഒരാള്‍ക്ക് തന്നെ ഒന്നിലധികം ആധാര്‍ കാര്‍ഡുകള്‍, ആളുകള്‍ക്ക് പകരം മരങ്ങളുടെയും മൃഗങ്ങളുടെയും ചിത്രങ്ങള്‍, സ്ത്രീക്ക് പകരം പുരുഷന്‍ തുടങ്ങിയ നിരവധി സംഭവങ്ങൾ ആധാറുമായി റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.
എന്നാല്‍ ഏവരെയും ഞെട്ടിക്കുന്നതാണ് ആധാര്‍കാര്‍ഡിന്റെ പുതിയ കഥ. രാജസ്ഥാനിലെ സികാര്‍ ജില്ലിയിലാണ് സംഭവം നടന്നത് .ജനുമാന്‍റെ പേരില്‍ വന്ന ആധാര്‍ കാര്‍ഡ് പോസ്റ്റുമാന്, അഡ്രസ്സ് കണ്ടു പിടിക്കാന്‍ ബുദ്ധിമുട്ടിയതിനേ തുടര്‍ന്നാണ്, പൊട്ടിച്ചു നോക്കിയത്. പേരു പോലെ തന്നെ ആളുടെ ഫോട്ടോയും പോസ്റ്റു മാനെ ഞെട്ടിച്ചു. ഹനുമാന്‍റെ കിരീടം വച്ച ഫോട്ടോ. ഹനുമാന്‍ജി, വാര്‍ഡ് നമ്പര്‍-6, ദന്ത രാം ഗഡ്, പഞ്ചായത്ത് സമിതി, സിക്കര്‍ ജില്ല എന്ന് അഡ്രസ്സും. ആധാര്‍ നമ്പര്‍ ഒരു വ്യക്തിയുടേതാണെന്ന് വിവരമുണ്ട്. ഇത്രയൊക്കെയായിട്ടും പോസ്‌റ്റുമാന് പ്രതീക്ഷ കൈവിട്ടിട്ടില്ല. ആധാറിലെ ഫേട്ടോ മാറിപ്പോയതായിരിക്കുമെന്നും ഹനുമാന്‍ജി എന്ന പേരിലുളള ഒരാളുണ്ടായിരിക്കുമെന്നുമാണ് അദ്ദേഹം കരുതുന്നത്.കാര്‍ഡില്‍ നല്‍കിയിരിക്കുന്ന നമ്പര്‍ അങ്കിത് എന്നയാളുടേതാണെന്ന് കണ്ടെത്തിയിട്ടുണ്ട്. തന്റെ നമ്പര്‍ ആരാണ് ഹനുമാന് നല്‍കിയതെന്ന ആശയക്കുഴപ്പത്തിലാണ് ഇയാള്‍. അതേസമയം, ആധാര്‍ കാര്‍ഡിനു വേണ്ടിയുളള ഡാറ്റാ കളക്ഷന്‍ സ്വകാര്യ ഏജന്‍സിയെ ഏല്‍പ്പിക്കുന്നതിനെതിരെ ഉയര്‍ന്ന എതിര്‍പ്പിനെ ന്യായീകരിക്കുന്ന സംഭവമാണിത്. ഭഗവാന്‍ ഹനുമാന് ആധാര്‍ നല്‍കാമെങ്കില്‍ ആര്‍ക്കും ഏത് നമ്പരിലും അത് നല്‍കാന്‍ കഴിയുമെന്നും ഇത് തെളിയിക്കുന്നു.
Leave a Reply