Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
മുംബൈ : വീട്ടുകാരുടെ എതിർപ്പിനെ തുടർന്ന് കാമുകി കാമുകന്മാർ കടലിൽ ചാടി.മുംബൈയിലെ വാഷി ക്രീക്കിലേക്കാണ് പ്രായപൂർത്തിയാകാത്ത കാമുകി കാമുകന്മാർ ചാടിയത്.പെണ്‍കുട്ടിക്ക് 16 വയസ്സും യുവാവിന് 22 വയസ്സുമാണ് ഉണ്ടായിരുന്നത്.പെണ്‍കുട്ടിയോട് വീട്ടുകാർ പ്രായപൂർത്തിയാകാതെ വിവാഹ കാര്യം ആലോചിക്കേണ്ടെന്ന് പറഞ്ഞതിന്റെ വാശിയിലാണ് ഇരുവരും കടലിൽ ചാടിയത്.നാലുവർഷത്തോളമായി ഇരുവരും പ്രണയത്തിലായിരുന്നെന്ന് പറയുന്നു. ആത്മഹത്യയുടെ കാര്യം പെണ്‍കുട്ടി പറഞ്ഞപ്പോൾ ആദ്യം താൻ അനുകൂലിച്ചില്ലെന്നും കാത്തിരിക്കാമെന്നും പറഞ്ഞിരുന്നെന്ന് കാമുകനായ സൂരജ് പറഞ്ഞു.പെണ്‍കുട്ടിയായിരുന്നു ആദ്യം കടലിൽ ചാടിയത്.പിന്നീട് യുവാവും ചാടുകയായിരുന്നു.അപ്പോൾ തന്നെ അവിടെയടുത്ത് മത്സ്യം പിടിക്കുന്ന തൊഴിലാളികൾ കണ്ടതിനാൽ ഇരുവരെയും ഉടൻ തന്നെ കരയ്ക്ക് കയറ്റി. ശ്വാസകോശത്തിൽ വെള്ളം കയറിയതിനാൽ അവശയായ പെണ്‍കുട്ടിയെ ഐ.സി.യുവിൽ പ്രവേശിപ്പിച്ചിരിക്കയാണ്.യുവാവും ഇതേ ആശുപത്രിയിലെ വാർഡിലാണ് ഉള്ളത്.പെണ്‍കുട്ടിയുടെ ബന്ദുക്കളാരും ഇതുവരെ ആശുപത്രിയിൽ എത്തിയിട്ടില്ല.
Leave a Reply