Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

March 15, 2026 1:24 pm

Menu

Published on August 5, 2014 at 3:32 pm

മീററ്റിൽ അദ്ധ്യാപികയെ കൂട്ട ബലാത്സംഗം ചെയ്ത ശേഷം മതം മാറ്റിയതായി റിപ്പോർട്ട്

madarsa-teacher-raped-and-forced-to-change-her-religion

മീററ്റ് :പടിഞ്ഞാറന്‍ ഉത്തര്‍ പ്രദേശിലെ ഹാപുര്‍ ജില്ലയിൽ മദ്രസ അധ്യാപികയെ കൂട്ട ബലാത്സംഗം ചെയ്ത ശേഷം നിർബന്ധിച്ച് മതം മാറ്റിയതായി റിപ്പോർട്ട്. മീററ്റില്‍ നിന്നും 25 കിലോമീറ്റര്‍ അകലെ സരാവ ഗ്രാമത്തിലെ അദ്ധ്യാപികയെ ഗ്രാമത്തലവനും മദ്രസ അധികാരിയും ചേർന്ന് മതം മാറാൻ നിർബന്ധിച്ചു. എന്നാൽ അദ്ധ്യാപിക അതിനു തയ്യാറായില്ല. ഇതേ തുടർന്ന് ഗ്രാമത്തലവൻറെ അനുയായികൾ യുവതിയെ ബലാത്സംഗം ചെയ്യുകയായിരുന്നു. പിന്നീട് പേര് മാറ്റി ഇവർ അദ്ധ്യാപികയെ മുസാഫിര്‍നഗറിലേക്ക് മാറ്റി. ഇതേ തുടർന്ന് പെണ്‍കുട്ടിയെ കാണാനില്ലെന്ന് പറഞ്ഞ് വീട്ടുകാർ പോലീസിൽ പരാതി നൽകി. പരാതിയുടെ അടിസ്ഥാനത്തിൽ മദ്രസയില്‍ പോലീസ് റെയ്ഡ് നടത്തിയെങ്കിലും അദ്ധ്യാപികയെ കണ്ടെത്താനായില്ല.പിന്നീടുള്ള അന്വേഷണത്തിൽ അദ്ധ്യാപികയെ പോലീസ് കണ്ടെത്തുകയായിരുന്നു.അതിനു ശേഷം സംഭവത്തെ കുറിച്ച് അദ്ധ്യാപിക പോലീസിൽ പരാതി നൽകി. ഇതേ തുടർന്ന് ഗ്രാമത്തലവന്‍ നവാബ് ഖാനെയും , മദ്രസ അധികാരി സനാവുള്ളയെയും പോലീസ് അറസ്റ്റ് ചെയ്തു. മദ്രസ്സ അധികാരികൾക്കെതിരെയും പോലീസ് കേസെടുത്തിട്ടുണ്ട്.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News