Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ദില്ലി: മുബൈ ഹൈക്കോടതിയുടെ ഉത്തരവ് പ്രകാരം നടത്തിയ ലാബോറട്ടറി പരിശോധനയില്‍ മാഗി സുരക്ഷിതമാണെന്ന് തെളിഞ്ഞതായി നെസ്‌ലെ ഇന്ത്യ വക്താവ് അറിയിച്ചു. മൂന്ന് ലാബുകളിലായി മാഗിയുടെ 90 സാമ്പിളുകളില്‍ നടത്തിയ പരിശോധനയിലാണ് ഇക്കാര്യം കണ്ടെത്തിയിരിക്കുന്നതെന്ന് നെസ്‌ലെ ഇന്ത്യ വക്താവ് വിശദീകരിച്ചു. അനുവദനീയമായതിലും കുറഞ്ഞ അളവിലാണ് മാഗിയില്‍ ഈയത്തിന്റെ സാന്നിദ്ധ്യമെന്ന് നെസ്‌ലെ പറയുന്നു.
മാഗിയുടെ ഉല്‍പാദനം വീണ്ടും ആരംഭിക്കാനുള്ള ഒരുക്കത്തിലാണ് നെസ്‌ലെ ഇന്ത്യ. ഇക്കാര്യം പ്രസ്‌താവനയില്‍ അവര്‍ സ്ഥിരീകരിച്ചിട്ടുണ്ട്. എത്രയും വേഗം മാഗി നൂഡില്‍സ് ഉല്‍പാദനവും പാക്കിംഗും ആരംഭിച്ച്, വൈകാതെ തന്നെ മാഗി നൂഡില്‍സ് വിപണിയിലെത്തുമെന്നും പ്രസ്‌താവനയില്‍ വ്യക്തമാക്കിയിട്ടുണ്ട്. വിപുലമായ പരിശോധനകള്‍ക്ക് ശേഷമാകും മാഗി നൂഡില്‍സ് വീണ്ടും വിപണിയിലെത്തിക്കുകയെന്ന് നെസ്‌ലെ ഇന്ത്യ പറയുന്നു.
സാമ്പിളുകളില്‍ അനുവദനീയമായതിലും കൂടിയ അളവില്‍ ഈയത്തിന്റെ സാന്നിദ്ധ്യം കണ്ടെത്തിയതിനാല്‍ കഴിഞ്ഞ ജൂണില്‍ രാജ്യ വ്യാപകമായി മാഗി ന്യൂഡില്‍സുകള്‍ നെസ്‌ലെയ്ക്ക് പിന്‍വലിക്കേണ്ടി വന്നിരുന്നു. തുടര്‍ന്ന് മാഗി സുരക്ഷിതമല്ലെന്ന് ചൂണ്ടിക്കാട്ടി ഭക്ഷ്യസുരക്ഷ അതോറിറ്റി മാഗിക്ക് നിരോധനം ഏര്‍പ്പെടുത്തിയിരുന്നു.
Leave a Reply