Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

July 27, 2024 7:22 am

Menu

Published on January 15, 2014 at 11:50 am

പതിനായിര കണക്കിന് ഭക്തജനങ്ങൾ മകരവിളക്ക് ദര്‍ശിച്ചു

makarajyothi-shabarimalas-ultimate-event%e0%b4%aa%e0%b4%a4%e0%b4%bf%e0%b4%a8%e0%b4%be%e0%b4%af%e0%b4%bf%e0%b4%b0-%e0%b4%95%e0%b4%a3%e0%b4%95%e0%b5%8d%e0%b4%95%e0%b4%bf%e0%b4%a8%e0%b5%8d-%e0%b4%ad

ശബരിമല: ഭക്തിയുടെ നിറവിൽ  ഭക്തലക്ഷങ്ങൾ  മകരവിളക്ക് ദർശിച്ചു.  ഇരുട്ട് പരന്നു തുടങ്ങിയപ്പോൾ  സ്വര്‍ണഗോപുരത്തില്‍ ദീപാരാധനയുടെ മണിനാദം മുഴങ്ങി.അപ്പോൾ തന്നെ  പൊന്നമ്പലമേട്ടില്‍ ദിവ്യജ്യോതി മിന്നിത്തെളിഞ്ഞു. ശരണവിളികളാൽ  പതിനായിരക്കണക്കിന്  ഭക്തജനങ്ങൾ  മകരവിളക്ക് ദര്‍ശിച്ച് പുണ്യ സാഫല്യം നേടി.   തിരുവാഭരണ വിഭൂഷിതനായ ശബരീശനെ മനം നിറയെ കണ്ട് മകരസംക്രമ പൂജയുടെയും മകരവിളക്കിന്‍െറയും പരകോടി പുണ്യം ഏറ്റുവാങ്ങിയതിനു ശേഷം   ഭക്തലക്ഷങ്ങള്‍ മലയിറങ്ങി. പുല്ലുമേട് മുതല്‍ സന്നിധാനവും പമ്പയും കടന്ന് സീതത്തോടുവരെ മലമടക്കുകളില്‍ തിങ്ങിനിറഞ്ഞ ഭക്തജനങ്ങളെ  കണ്ടാൽ  മകരവിളക്കിനെച്ചൊല്ലി ഉയര്‍ന്ന വിവാദങ്ങളൊന്നും വിശ്വാസത്തെ തകർത്തിട്ടില്ല എന്നതിന്   തെളിവായി. മകരസംക്രമ ദിനമായ ചൊവ്വാഴ്ച  സൂര്യന്‍ ധനുരാശിയില്‍നിന്ന് മകരം രാശിയിലേക്ക് മാറുന്ന മുഹൂര്‍ത്തത്തില്‍ ഉച്ചക്ക് 12 മണിയോടെയായിരുന്നു മകരസംക്രമ പൂജ. പൂജക്കുശേഷം അടച്ച നട വൈകുന്നേരം അഞ്ചിനാണ് തുറന്നത്. വൈകീട്ട്  5.38നാണ്  തിരുവാഭരണ ഘോഷയാത്ര ശരംകുത്തിയാലിന് മുന്നിലത്തെിയത്.ശ്രീകോവിലിന് മുന്നില്‍ തന്ത്രി കണ്ഠരര് മഹേശ്വരര്, മേല്‍ശാന്തി എന്‍. നാരായണന്‍ നമ്പൂതിരി എന്നിവര്‍ ഏറ്റുവാങ്ങി ഭഗവാന് തിരുവാഭരണങ്ങൾ  ചാര്‍ത്തി ദീപാരാധന നടത്തി.  ശബരിമല എക്സിക്യൂട്ടീവ് ഓഫിസര്‍ ബി. മോഹന്‍ദാസ്, അഡ്മിനിസ്ട്രേറ്റീവ് ഓഫിസര്‍ സുഭാഷ് ചന്ദ്രന്‍, അസിസ്റ്റന്‍റ് എക്സിക്യൂട്ടീവ് ഓഫിസര്‍ ഈശ്വരന്‍ നമ്പൂതിരി എന്നിവര്‍ ചേര്‍ന്നാണ് ഘോഷയാത്രയെ സ്വീകരിച്ചത്.. കൊടിമരച്ചുവട്ടില്‍ എത്തിയ തിരുവാഭരണ പേടകം ദേവസ്വം മന്ത്രി വി.എസ്. ശിവകുമാര്‍, തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്‍റ് അഡ്വ. എം.പി. ഗോവിന്ദന്‍ നായര്‍, അംഗങ്ങളായ സുബാഷ് വാസു, പി.കെ. കുമാരന്‍, ദേവസ്വം കമീഷണര്‍ പി.വേണുഗോപാല്‍ എന്നിവര്‍ തിരുവാഭരണം  സ്വീകരിച്ച്  സോപാനത്തേക്ക്  ആനയിച്ചു.

Loading...

Leave a Reply

Your email address will not be published.

More News